24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഓ​ണം ; ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്
kannur

ഓ​ണം ; ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്

ക​ണ്ണൂ​ർ: ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ഓ​ണ​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. പ​ക​ലും രാ​ത്രി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ര​ണ്ട് സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന് താ​ത്കാ​ലി​ക ലൈ​സ​ൻ​സ് ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​ത്ത​വ​ണ കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല്പ​ന ന​ട​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​യ വെ​ളി​ച്ചെ​ണ്ണ, ശ​ർ​ക്ക​ര, പാ​യ​സ പ​രി​പ്പ്, പാ​യ​സം മി​ക്സ്, ബ​നാ​ന ചി​പ്സ്, പാ​ൽ, നെ​യ്യ്, ചാ​യ​പ്പൊ​ടി, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മ​ത്സ്യം, മാം​സം എ​ന്നീ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​നാ​ന ചി​പ്സ്, ശ​ർ​ക്ക​ര, ചി​ല്ലി ചി​ക്ക​ൻ, തു​വ​ര പ​രി​പ്പ് തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കൃ​ത്രി​മ നി​റം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു തി​രി​ച്ച​റി​ഞ്ഞാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. വെ​ളി​ച്ചെ​ണ്ണ എ​ന്ന വ്യാ​ജേ​ന മി​ക്സ​ഡ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ എ​ന്ന​പേ​രി​ൽ വ​രു​ന്ന ഭ​ക്ഷ്യ എ​ണ്ണ​യും വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, വി​ല്പ​ന​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ശു​ചി​ത്വ​വും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം ചേ​ർ​ത്ത് വി​ല്പ​ന ന​ട​ത്തു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ത​ട​വു​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തി​യാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ പി​ഴ​യും ലേ​ബ​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ പി​ഴ​യും അ​ട​യ്ക്കേ​ണ്ടി​വ​രും. ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സി​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ വി​ല്പ​ന ന​ട​ത്തു​ക​യോ ചെ​യ്താ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വു​മാ​ണ് ശി​ക്ഷ.

Related posts

ജില്ലയില്‍ 429 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

വ​നി​ത​ക​ളു​ടെ സൈ​ക്ലിം​ഗ് ക്ല​ബ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

ഹോമിയോ മരുന്ന്‌ വിതരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox