24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • *മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച (ആഗസ്ത് 13) മൊബൈല്‍ ലാബ് വഴി സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കമ്മ്യൂണിറ്റി ഹാള്‍ ആലക്കോട്, പറശ്ശിനിക്കടവ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പ്ലോട്ട് ആന്തൂര്‍, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, മാടായികടവ് എഎല്‍പി സ്‌കൂള്‍ പുല്ലാഞ്ഞിട, പാര്‍വതി ഓഡിറ്റോറിയം കാക്കയങ്ങാട് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും അരവഞ്ചാല്‍ മാക്‌സ് മിന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍, കല്ലന്തോട് കോളനി, പ്രൈം വിനീര്‍സ് മില്‍ റോഡ് വളപട്ടണം, കൈതേരി പാലം എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും, പെരിങ്ങാം താലൂക്കാശുപത്രി, പേരാവൂര്‍ താലൂക്കാശുപത്രി, പ്രസ്റ്റീജ് പ്ലൈവുഡ്സ് മില്‍ റോഡ് വളപട്ടണം, ഗവ എല്‍പി സ്‌കൂള്‍ വലിയപാറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

*ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്; 963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പഴശ്ശി ഡാം ഗാർഡൻ സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി നടത്തി

Aswathi Kottiyoor

പി.​ ജ​യ​രാ​ജ​നെ സി​പി​എ​മ്മി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു: കെ.​ സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox