സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ തുറക്കാനാണ് ഉത്തരവ്.
ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
നേരത്തേ രാത്രി ഏഴ് വരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.