കണ്ണൂർ: കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാഹനത്തിനെതിരേ മോട്ടോർ വാഹനവകുപ്പ് തലശേരി കോടതിയിൽ റിപ്പോർട്ട് നൽകി.
വാഹന ആൾട്ടറേഷനുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ വാൻ കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിൽ ആദ്യം കസ്റ്റഡിയിലെടുത്ത്. തുടർന്ന് നിയമലംഘനം കണ്ടെത്തിയ മോട്ടോർ വാഹനവകുപ്പ് ഇവർക്ക് ഫൈൻ അടയ്ക്കാൻ ഇ-ചെലാൻ നൽകിയിരുന്നു. ഇക്കാര്യത്തിലെ തുടർനടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. രാവിലെ ഇരുവരും ഓഫീസിലെത്തി സംഘർഷമുണ്ടാക്കുകയായിരുന്നു.
ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ കേസ് കൂടാതെ പോലീസും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. വാഹനം ആൾട്രനേഷൻ ചെയ്തതിന്റെ റിപ്പോർട്ടാണ് മോട്ടോർവാഹന വകുപ്പ് ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.