22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഇനി മൂന്നുദിവസം വാക്​സിൻ 60 കഴിഞ്ഞവർക്ക്​ മാത്രം
kannur

ഇനി മൂന്നുദിവസം വാക്​സിൻ 60 കഴിഞ്ഞവർക്ക്​ മാത്രം

കണ്ണൂർ: ജില്ലയിൽ 60 കഴിഞ്ഞവര്‍ക്ക് ആഗസ്​റ്റ്​ 15ന് മുമ്പ്​ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തി​ൻെറ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വാക്‌സിനേഷന്‍ ഈ വിഭാഗത്തിലുള്ളവർക്ക്​ മാത്രമായിരിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും ഒരു ഡോസ് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത 60 കഴിഞ്ഞവരുടെ പട്ടിക ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തയാറാക്കി അവര്‍ക്കായി ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ക്യാമ്പുകള്‍ നടത്തും. 60ന്​ മുകളില്‍ പ്രായമുള്ള ഒരു ഡോസ് എങ്കിലും എടുക്കാന്‍ ബാക്കിയുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ വഴി വാക്സിന്‍ ലഭ്യത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍: 8281599680, 04972713437. ————————————————————— വിദേശത്തേക്ക് പോകുന്നവർക്ക്​ സർട്ടിഫിക്കറ്റ്​ കണ്ണൂർ: മേയ്‌ 22നും ജൂൺ 13നും ഇടയിൽ കേരള സർക്കാറി​ൻെറ ഇ -ഹെൽത്ത് പോർട്ടൽ വഴി കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച, വിദേശത്തേക്കു പോകുന്ന ആവശ്യത്തിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പി​ൻെറ (CoWin) സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക്​ അവസരം. പേര്​, ബെനിഫിഷ്യറി ഐഡി, രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പർ, വാക്​സിൻ, ഡോസ്​ ഒന്ന്​, രണ്ട്​ സ്വീകരിച്ച തീയതിയും സൻെററുകളും തുടങ്ങിയ വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം.ഫോൺ: 8281599680, 8589978405, 8589978401, 04972700194, 04972713437.

Related posts

സാമൂഹികമാധ്യമ കമ്പനികൾ നിയമംപാലിക്കണം; കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങള്‍ക്ക്.*

Aswathi Kottiyoor

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ നേ​രി​ടാ​ന്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം സ​ജ്ജം

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ലൈ​ബ്ര​റി പ​ദ്ധ​തി​യു​മാ​യി കൗ​ണ്‍​സി​ല്‍

Aswathi Kottiyoor
WordPress Image Lightbox