25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വീ​ർ​പ്പാ​ട് വാ​ർ​ഡി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്; പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ
Iritty

വീ​ർ​പ്പാ​ട് വാ​ർ​ഡി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്; പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ

എ​ടൂ​ർ: ആ​റ​ളം പ​ഞ്ചാ​യ​ത്ത് വീ​ർ​പ്പാ​ട് വാ​ർ​ഡി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ക്കി​യ സു​ര​ക്ഷാ ക്ര​മീ​ക​ണ​ങ്ങ​ൾ റൂ​റ​ൽ എ​സ്പി ന​വ​നീ​ത് ശ​ർ​മ നേ​രി​ട്ട് പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലെ​ത്തി വി​ല​യി​രു​ത്തി. ഡോ​ക്‌​സ്വാ​ഡും ബോം​ബ് സ്‌​ക്വാ​ഡും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കാ​ണ് ബൂ​ത്തി​ന​ക​ത്തേ​യും പു​റ​ത്തേ​യും സു​ര​ക്ഷാ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് യൂ​ണി​റ്റ് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ്, പ​ട്രോ​ളിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​കും. വോ​ട്ട​ർ​മാ​രെ ത​ട​യാ​നോ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​ട്ടി​യെ​ടു​ക്കാ​നോ ശ്ര​മം ഉ​ണ്ടാ​യാ​ൽ അ​റ​സ്റ്റു
ചെ​യ്യാ​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വോ​ട്ട​ർ​മാ​ർ അ​ല്ലാ​ത​വ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​നും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലൊ​ന്നും പു​റ​ത്തു നി​ന്നു​ള്ള​വ​രെ താ​മ​സി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​തി​പൂ​ര്‍​വം ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ ഏ​ഴി​ന് മോ​ക് പോ​ളിം​ഗോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 598 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 587 പു​രു​ഷ വോ​ട്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ 1185 വോ​ട്ട​ര്‍​മാ​രാ​ണ് വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ലു​ള്ള​ത്. വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളും വീ​ര്‍​പ്പാ​ട് വേ​ള്‍​ഡ് വി​ഷ​ന്‍ ഹാ​ളും ഉ​ള്‍​പ്പെ​ടെ ര​ണ്ട് ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്.
പ്ര​ശ്‌​ന​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് മു​ഴു​വ​ന്‍ സ​മ​യം വീ​ഡി​യോ റി​ക്കാ​ര്‍​ഡിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ബൂ​ത്തി​നു​ള്ളി​ലും പു​റ​ത്തു​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. ബൂ​ത്തി​നു​ള്ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്. നാ​ളെ വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ കൗ​ണ്ടിം​ഗ് ആ​രം​ഭി​ക്കും.

Related posts

പഴശ്ശി അണക്കെട്ടിൽ നിന്ന്‌  ഇനി വൈദ്യുതിയും: നിർമ്മാണ പ്രവൃത്തി  മന്ത്രി എം.എം മണി വെള്ളിയാഴ‌്ച ഉദ‌്ഘാടനം ചെയ്യും………  

Aswathi Kottiyoor

വ്യാപാര പൂരം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ഉളിക്കലിൽ വന്യജീവികളുടെ അക്രമം ഒരാഴ്ചക്കിടയിൽ കൊന്നത് പത്തോളം ആടുകളെ

Aswathi Kottiyoor
WordPress Image Lightbox