24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വാക്സീൻ എടുക്കാൻ തദ്ദേശ സ്ഥാപന റജിസ്ട്രേഷനും; ഉത്തരവ് ഇറങ്ങി, നടപടിക്രമം വ്യക്തമാക്കിയിട്ടില്ല.
Kerala

വാക്സീൻ എടുക്കാൻ തദ്ദേശ സ്ഥാപന റജിസ്ട്രേഷനും; ഉത്തരവ് ഇറങ്ങി, നടപടിക്രമം വ്യക്തമാക്കിയിട്ടില്ല.

കോവിഡ് വാക്സീൻ ലഭിക്കാൻ ഇനി തദ്ദേശ സ്ഥാപനങ്ങളിലും റജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവ്. കോവിൻ പോർട്ടലിൽ ബുക്ക് ചെയ്യുന്നതിനൊപ്പം ഇതും ചെയ്യണം. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്സിനേഷൻ കേന്ദ്രത്തിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാൽ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്കാകും മുൻഗണന.

തദ്ദേശ സ്ഥാപനങ്ങളിലെ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ എങ്ങനെയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങൾ തയാറാക്കി വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിൻ പോർട്ടൽ വഴി 50 % പേർക്കു ബുക്ക് ചെയ്യാം. 50 % സ്പോട്ട് റജിസ്ട്രേഷൻ വഴിയാണ്. 60 വയസ്സു കഴിഞ്ഞവർക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികൾക്കും രണ്ടാം ഡോസ് സ്പോട്ട് റജിസ്ട്രേഷനിലൂടെ ലഭിക്കും. സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസ്സിനു മുകളിലുള്ളവർക്ക് ആദ്യ ഡോസും സ്പോട്ട് റജിസ്ട്രേഷനിലൂടെ നൽകും. മറ്റുള്ളവരെല്ലാം കോവിൻ പോർട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും റജിസ്റ്റർ ചെയ്യണം.

ഈ മാസം 15 ന് അകം 60 വയസ്സ് കഴിഞ്ഞവർക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികൾക്കും വാക്സീൻ നൽകും. അവസാന വർഷ ബിരുദ, പിജി വിദ്യാർഥികൾ, എൽപി, യുപി സ്കൂൾ അധ്യാപകർ എന്നിവർക്കും 30 ന് അകം നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാര്യം ഉത്തരവിൽ ഇല്ല.

സ്വകാര്യ ആശുപത്രികൾക്കു നൽകാൻ 20 ലക്ഷം ഡോസ് വാക്‌സീൻ വാങ്ങാനുള്ള നടപടി പൂർത്തിയായി. ഏതൊക്കെ ആശുപത്രികൾക്ക് എത്ര വാക്‌സീൻ വേണമെന്നു നേരത്തേ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇതിനു മുൻകൂട്ടി സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Related posts

കാർഷിക മേഖല കാർബൺ മുക്തമാകണം : മന്ത്രി പി പ്രസാദ്

Aswathi Kottiyoor

പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു……….

Aswathi Kottiyoor

ആദ്യ ഫലസൂചന 10 മണിയോടെ; അന്തിമ ഫലം വൈകുമെന്ന്‌ ടിക്കാറാം മീണ………

WordPress Image Lightbox