24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു……….
Kerala

പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു……….

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.
പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവർ
സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിൻ്റെ പകർപ്പ്, താൽക്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെൻ്റർ, തൈക്കാട്, തിരുവനന്തപുരം14 വിലാസത്തിൽ അപേക്ഷിക്കാം.
അപേക്ഷാ ഫോറവും വിശദവിവരവുംwww.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

 

Related posts

വി​​ജി​​ല​​ന്‍​സ് കോ​​ട​​തി​​ക​​ളി​​ല്‍ ഇ–​​കോ​​ര്‍​ട്ട് സം​​വി​​ധാ​​നം ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ല്‍

𝓐𝓷𝓾 𝓴 𝓳

ഗുണനിലവാരമില്ല ; 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു ; വിൽപ്പന തടഞ്ഞവയിൽ പാരസെറ്റമോളും

𝓐𝓷𝓾 𝓴 𝓳

കോവിഡ് നിയന്ത്രണം; സർവ്വകക്ഷി യോഗം നാളെ ……….

WordPress Image Lightbox