• Home
  • kannur
  • ഇ ബുള്‍ ജെറ്റ് ട്രാവലര്‍ ‘നെപ്പോളിയന്റെ’ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി; ഇരിട്ടി ആര്‍ടിഒ നോട്ടീസ് പതിച്ചു
kannur

ഇ ബുള്‍ ജെറ്റ് ട്രാവലര്‍ ‘നെപ്പോളിയന്റെ’ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി; ഇരിട്ടി ആര്‍ടിഒ നോട്ടീസ് പതിച്ചു

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ഇരിട്ടി ആര്‍ടിഒ ഇതു സംബന്ധിച്ച നോട്ടീസ് നല്‍കി. അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്. വ്‌ലോഗേഴ്‌സിന്റെ ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത വ്‌ലോഗര്‍മാരായ ലിബിനും എബിനും ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്.

വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42000 രൂപ പിഴനല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്‌ലോഗര്‍മാര്‍ ബഹളം വച്ചത്. ആര്‍ടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുള്‍ ജെറ്റ് ഫാന്‍സായ 17 പേര്‍ക്കെതിരെ കോവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേര്‍ക്കെതിരെ കേസുണ്ട്. യൂട്‌ഊബര്‍മാരുടെ ഇതുവരെയുള്ള എല്ലാ വീഡിയോയും വിശദമായി പരിശോധിക്കുമെന്നും നിയമലംഘനം നടത്താന്‍ ആളുകളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Related posts

കൊവിഡ് പ്രതിരോധം: ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല

Aswathi Kottiyoor

കോ​വി​ഡ്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത

Aswathi Kottiyoor

ഇ​ന്ന് 45 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡ്, അ​ഞ്ചിടത്ത് കോ​വാ​ക്‌​സി​ൻ

Aswathi Kottiyoor
WordPress Image Lightbox