24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാന റിബേറ്റിൽ ഖാദി മേളകൾ തുടരുന്നു; 20ന് അവസാനിക്കും
Kerala

സംസ്ഥാന റിബേറ്റിൽ ഖാദി മേളകൾ തുടരുന്നു; 20ന് അവസാനിക്കും

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി മേളകൾ തുടരുന്നു. ആഗസ്റ്റ് 20 ന് മേള അവസാനിക്കും. ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉല്പന്നങ്ങൾ 2999 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഒരു ഡബിൽ മുണ്ട്, രണ്ട് ഷർട്ട് പീസ്, ഒരു സിംഗിൾ ബെഡ്ഷീറ്റ്, കളർ ഒറ്റമുണ്ട്, ചുരിദാർ മെറ്റീരിയൽ, ഖാദി കുപ്പടം മുണ്ട്, തോർത്ത്, മൂന്ന് മാസ്‌ക്, തേൻ എന്നിവ ഉണ്ടാകും. പയ്യന്നൂർ പട്ട്, അനന്തപുരം പട്ട്, കൃഷ്ണപുരം പട്ട്, സുന്ദരി പട്ട് എന്നി കേരളീയ തനിമ നിലനിർത്തുന്ന സിൽക്ക് സാരികൾ മില്ലെനി, ലീഡർ, സമ്മർക്കുൾ, ഖാദികൂൾ റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, നറുതേൻ, കരകൗശല ഉല്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഖാദി മേളകളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും ഇതര സംസ്ഥാനത്ത് നിന്നുള്ള ഉല്പന്നങ്ങൾക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. പൂർണമായും സംസ്ഥാന സർക്കാരിന്റെ റിബേറ്റിലാണ് ഖാദി വസ്ത്രങ്ങൾ വിറ്റഴിക്കപ്പെടുന്നത്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഖാദി ബോർഡ് അറിയിച്ചു.

Related posts

ഭക്ഷണം മാലിന്യത്തിൽ തള്ളൽ: ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു.*

Aswathi Kottiyoor

ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിന് ജീബിന്നുമായി സഹകരണ വകുപ്പ്

Aswathi Kottiyoor

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox