24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഈ ബുള്‍ ജെറ്റ് വിവാദം:അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
Kerala

ഈ ബുള്‍ ജെറ്റ് വിവാദം:അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

ഈ ബുള്‍ ജെറ്റ് വിവാദം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ തിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. യൂടൂബര്‍മാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്

Related posts

കാര്‍ബണ്‍ പുറന്തള്ളല്‍ ‘നെറ്റ് സീറോ’ ആക്കും; കാലാവസ്ഥാ ഉച്ചകോടിയിൽ ‘പഞ്ചാമൃത’വുമായി മോദി.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണത്തിന് 32 കിടക്കകൾകൂടി

Aswathi Kottiyoor
WordPress Image Lightbox