26.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ദേ​ശീ​യ​പാ​ത 17 ;ക​ണ്ണൂ​രി​ൽ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ഈ ​മാ​സം പൂ​ർ​ത്തി​യാ​കും
kannur

ദേ​ശീ​യ​പാ​ത 17 ;ക​ണ്ണൂ​രി​ൽ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ഈ ​മാ​സം പൂ​ർ​ത്തി​യാ​കും

ക​ണ്ണൂ​ര്‍: ദേ​ശീ​യ​പാ​ത 17 വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള നി​ര്‍​ദി​ഷ്ട ക​ണ്ണൂ​ര്‍-​കൊ​ച്ചി-​തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​തം. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഈ ​മാ​സം 16ന​കം ജി​ല്ല​യി​ലെ ഭൂ​മി പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്കുമെ​ന്നാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​പ​ക്ഷേ ഇ​ത് ഈ​മാ​സം 31 വ​രെ നീ​ളാ​മെ​ന്നാ​ണ് ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ർ ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പാ​ത​യ്ക്ക് ആ​വ​ശ്യ​മു​ള്ള 70 ശ​ത​മാ​ന​ത്തോ​ളം ഭൂ​മി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. പാ​ത ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​ക​ളി​ലെ ക​ള​ക്‌​ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ​ത​ല പ​ര്‍​ച്ചേ​സിം​ഗ് ക​മ്മി​റ്റി​യാ​ണ് ഭൂ​മി​വി​ല നി​ശ്ച​യി​ച്ച് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ശേ​ഷം ആ​ധാ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്ത് നി​ശ്ച​യി​ച്ച തു​ക ഭൂ​വു​ട​മ​ക​ള്‍​ക്കു ന​ല്‍​കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ 50 ശ​ത​മാ​നം പൂ​ര്‍​ത്തി​യായാ​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ച​ട്ടം. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ അ​ക്വി​സി​ഷ​ന്‍ ജോ​ലി​ക​ള്‍ ഇ​തി​ന​കം 70 ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ടി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍, മ​ല​പ്പു​റം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്വി​സി​ഷ​നെ​തി​രേ ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​പ്പി​നി​ശേ​രി മു​ത​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ​യും മു​ഴ​പ്പി​ല​ങ്ങാ​ട് മു​ത​ല്‍ പ​ള്ളൂ​ർ വ​രെ ത​ല​ശേ​രി സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്വി​സി​ഷ​ന്‍ ന​ട​ക്കു​ന്ന​ത്.
ഇ​തി​നി​ടെ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട പാ​പ്പി​നി​ശേ​രി വി​ല്ലേ​ജി​ൽ​പ്പെ​ട്ട തു​രു​ത്തി​യി​ലെ സ​ർ​വേ​ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. തു​രു​ത്തി​യി​ലെ 5.2765 ഹെ​ക്‌​ട​റി​ന്‍റെ​യും ചി​റ​ക്ക​ൽ വി​ല്ലേ​ജി​ലെ കോ​ട്ട​ക്കു​ന്ന് മേ​ഖ​ല​യി​ലെ 14.5780 ഹെ​ക്‌​ട​റി​ന്‍റെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും ഊ​ർ​ജി​ത​മാ​ക്കി​യ​ത്.
പാ​ത​യു​ടെ ജി​ല്ല​യി​ലെ ആ​ദ്യ​റീ​ച്ചാ​യ ത​ളി​പ്പ​റ​ന്പി​ൽ കാ​സ​ർ​ഗോ​ഡ് അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വ് മു​ത​ൽ മാ​ങ്ങാ​ട് വ​രെ 117.6775 ഹെ​ക്‌​ട​റും ര​ണ്ടാ​മ​ത്തെ ക​ണ്ണൂ​ർ റീ​ച്ചി​ലു​ള്ള മാ​ങ്ങാ​ട് മു​ത​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ 82.8797 ഹെ​ക്‌​ട​ർ സ്ഥ​ല​വു​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.ക​ണ്ണൂ​ർ റീ​ച്ചി​ൽ ഏ​റ്റെ​ടു​ക്കാ​നു​ള്ള​തി​ൽ 60.9114 ഹെ​ക്‌​ട​ർ സ്വ​കാ​ര്യ ഭൂ​മി​യും 21.9683 ഹെ​ക്‌​ട​ർ സ​ർ​ക്കാ​ർ പു​റ​ന്പോ​ക്ക് ഭൂ​മി​യു​മാ​ണ്. ഇ​നി പ​ത്തു ഹെ​ക്‌​ട​റി​ന​ടു​ത്ത് ഭൂ​മി മാ​ത്ര​മാ​ണ് ക​ണ്ണൂ​ർ റീ​ച്ചി​നു കീ​ഴി​ൽ ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. വ​ലി​യ​ന്നൂ​ർ വി​ല്ലേ​ജി​ന് അ​നു​വ​ദി​ച്ച 50 കോ​ടി രൂ​പ​യും ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ൽ​കി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ജോ​ലി​ക​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ണ്. ഇ​തി​ന​കം 60.9114 ഹെ​ക്‌​ട​ർ ഭൂ​മി​ക്കാ​യി 659.14 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് അ​പേ​ക്ഷ ന​ൽ​കി. ഇ​തി​ൽ 58.8145 ഹെ​ക്‌​ട​ർ ഭൂ​മി​ക്കു​ള്ള 646.03 കോ​ടി രൂ​പ​യ​ട​ക്കം മൊ​ത്തം 649 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
ദേ​ശീ​യ​പാ​ത​യു​ടെ ക​ണ്ണൂ​ർ ബൈ​പ്പാ​സ് ചി​റ​ക്ക​ൽ-​പു​ഴാ​തി-​വ​ലി​യ​ന്നൂ​ർ-​എ​ള​യാ​വൂ​ർ-​ചേ​ലോ​റ-​ചെ​മ്പി​ലോ​ട്-​എ​ട​ക്കാ​ട് ക​ട​മ്പൂ​ർ -മു​ഴ​പ്പി​ല​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. പാ​പ്പി​നി​ശേ​രി തു​രു​ത്തി പ്ര​ദേ​ശ​ത്തെ​യും ചി​റ​ക്ക​ൽ കോ​ട്ട​ക്കു​ന്ന് ഭാ​ഗ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ൽ വ​ള​പ​ട്ട​ണം പു​ഴ​യ്ക്ക് കു​റു​കേ പു​തി​യ പാ​ല​വും വ​രു​ന്ന​തോ​ടെ വ​ള​പ​ട്ട​ണ​ത്തെ​യും പാ​പ്പി​നി​ശേ​രി​യി​ലെ​യും നി​ല​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കും. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ചാ​ല ജം​ഗ്ഷ​നി​ലാ​ണ് പു​തി​യ ബൈ​പ്പാ​സ് എ​ത്തി​ച്ചേ​രു​ക. ഇ​തു​കാ​ര​ണം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കും. അ​ക്വി​സി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഈ​വ​ർ​ഷം സെ​പ്റ്റം​ബ​റോ​ടെ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ദേ​ശീ​യ​പാ​താ വി​ഭാ​ഗം അ​ധി​കൃ​ത​ർ.

Related posts

സംസ്ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി ; ഇൻബോർഡ്‌ വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും ഉപരിതല മത്സ്യബന്ധനത്തിന്‌ അനുമതി…

Aswathi Kottiyoor

ചിത്രവിസ്മയവും ചിത്രപ്രദര്‍ശനവുമായി ഹരിത തെരഞ്ഞെടുപ്പ് പ്രചാരണം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1072 പേര്‍ക്ക് കൂടി കൊവിഡ്: 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox