24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി.
Kerala

കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി.

കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ–തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നേമം ട്രാവൻകൂർ സഹകരണ സംഘം തൊഴിലാളികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൈത്തറി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം തൊഴിൽ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ഇൻകം സപ്പോർട്ട് സ്കീമിന്റെ ഭാഗമായി 1250 രൂപ വീതം നൽകുമെന്ന് മന്ത്രി പറഞ്ഞു.

കൈത്തറി മേഖലയിൽ കാര്യക്ഷമതയും വൈവിധ്യവൽക്കരണവും നടപ്പാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ കൊണ്ടുവരും. ഇതിനായി പദ്ധതി തയ്യാറാക്കും. ആധുനിക സാങ്കേതികവിദ്യയെ തൊഴിലാളികൾക്ക് പരിചയപ്പെടുത്താൻ പ്രത്യേക പരിശീലന പദ്ധതി ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ തൊഴിലാളികൾക്ക് ജീവിക്കാൻ മതിയായ സേവനവേതന വ്യവസ്ഥകൾ ഉറപ്പാക്കാനുള്ള ശ്രമം തുടരും. ഈ ഓണത്തിന് താനും കുടുംബവും കൈത്തറിയേ ഉപയോഗിക്കും. ഇത് ഒരു ചലഞ്ച് ആയി കേരള സമൂഹം ഏറ്റെടുക്കണം എന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

Related posts

യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തിയതിയും ഉൾപ്പെടുത്തി; അ​​േപക്ഷിക്കേണ്ടത്​ ഇങ്ങനെ

Aswathi Kottiyoor

അപകടാവസ്ഥയിലുള്ള മരം മുറിച്ചു നീക്കി

Aswathi Kottiyoor

സഹപാഠിയുടെ അനുജത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox