28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിയന്ത്രണങ്ങളോടെ നാളെ കര്‍ക്കിടക വാവ്
Kerala

നിയന്ത്രണങ്ങളോടെ നാളെ കര്‍ക്കിടക വാവ്

നാളെ കര്‍ക്കിടക വാവ്. പിതൃക്കള്‍ ഉണരുന്ന ദിവസം. പിതൃപൂജയ്‌ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് ദിനത്തിലാണ് പിതൃ പരമ്ബരയെ പ്രീതിപ്പെടുത്താന്‍ ബലിതര്‍പ്പണം നടത്തുക. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ബലിതര്‍പ്പണം. കഴിഞ്ഞ വര്‍ഷത്തെ നിയന്ത്രണങ്ങളില്‍ നിന്ന് ഇക്കുറിയും മാറ്റമില്ല. കടവില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ പാലിക്കണം എന്നാണു സര്‍ക്കാര്‍ നിര്‍ദേശം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുള്‍പ്പെടെ തര്‍പ്പണം നടത്താന്‍ ഇത്തവണയും അനുമതിയില്ല. നിയന്ത്രണവിധേയമായി പിതൃ ബലിക്കു സൗകര്യം ഒരുക്കാന്‍ ചില ക്ഷേത്ര ഭാരവാഹികള്‍ സര്‍ക്കാറിനോട് അനുമതി തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാകില്ല. വീട്ടില്‍ തന്നെ ബലിയിടാനാണ് നിര്‍ദേശം. ബലിയിടാന്‍ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് തിലഹോമം, പിതൃമോക്ഷ പൂജ, ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം തുടങ്ങിയ പ്രത്യേക പൂജകളും വഴിപാടുകളും നടത്താന്‍ അവസരം ഒരുക്കും.

ബലിമണ്ഡപങ്ങളില്‍ കൂടിചേര്‍ന്ന് ബലിതര്‍പ്പണം നടത്താന്‍ പകര്‍ച്ചവ്യാധി കാലത്ത് ബുദ്ധിമുട്ടാണ്. പിതൃക്കളുമായി രക്തബന്ധമുള്ള ആര്‍ക്കും കര്‍ക്കടക വാവ്ബലി അര്‍പ്പിക്കാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ചോ തീര്‍ഥ സ്ഥലങ്ങളില്‍ വെച്ചോ ബലിയര്‍പ്പിക്കാന്‍ കഴിയില്ല. ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അവരവരുടെ വീട്ടില്‍ വച്ച്‌ ചെയ്യുന്നതാണ് നല്ലത്.

Related posts

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല; പ്രകാശനം 29ന്

Aswathi Kottiyoor

സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

Aswathi Kottiyoor

വാറ്റ് തിരികെ വരുന്നു; ചെറുകിട മദ്യനിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox