26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഓണം സ്‌പെഷല്‍ ഡ്രൈവ് ; വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ വാഷ് പിടികൂടി
Iritty

ഓണം സ്‌പെഷല്‍ ഡ്രൈവ് ; വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ വാഷ് പിടികൂടി

ഇരിട്ടി : ഓണം സ്‌പെഷല്‍ ഡ്രൈവോടനുബന്ധിച്ച് ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ.ഉമ്മറും സംഘവും പയഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ പി.വി.അജിത്ത് എന്നയാളുടെ വീട്ടില്‍ ചാരായം വാറ്റാന്‍ വേണ്ടി പാകപ്പെടുത്തിയ 50 ലിറ്റര്‍ വാഷ് സൂക്ഷിച്ചതിന് കേസെടുത്തു.
കണ്ണൂര്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ.അബ്ദുല്‍ നിസാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാരായ കെ.പി.സനേഷ്, ടി.വി.പ്രജില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ.അമൃത, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍.രവി, എക്‌സ്സൈസ് ഡ്രൈവര്‍ കെ.ടി.ജോര്‍ജ് എന്നിവര്‍ ഉണ്ടായിരുന്നു

Related posts

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor

സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി യുവ വ്യാപാരി

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox