28.6 C
Iritty, IN
May 17, 2024
  • Home
  • Kerala
  • ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
Kerala

ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിതാ, ശിശു വികസന മന്ത്രി വീണാ ജോർജ് ഇന്ന് നിർവഹിക്കും. വൈകിട്ട് ഏഴിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എച്ച്.എം തീം പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ അധ്യക്ഷത വഹിക്കും. കോർപറേഷൻ എം.ഡി വി.സി.ബിന്ദു, ഐ.ആർ.ടി.എസ് ചെയർമാൻ കെ. ബെജി ജോർജ്, കോർപറേഷൻ പ്രോജക്ട്സ് മാനേജർ ആശ എസ് തുടങ്ങിയവർ സംബന്ധിക്കും.
കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന നല്ല ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയിൽ ‘ഷീപാഡ്’, ശുചിത്വ പരിപാലന പരിശീലനം എന്നിങ്ങനെ രണ്ട് ശാഖകളുണ്ടാകും.

Related posts

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

Aswathi Kottiyoor

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ

Aswathi Kottiyoor

മുദ്ര പതിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം കേരളം ഇടപെട്ടു; ചാപ്പ കുത്തൽ നിർത്തി കർണാടകം.

Aswathi Kottiyoor
WordPress Image Lightbox