25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉള്ളിയുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ
Kerala

ഉള്ളിയുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

വിലക്കയറ്റം ഒഴിവാക്കാൻ വൻ തോതിൽ ഉള്ളി ശേഖരിച്ച്​ കേന്ദ്രസർക്കാർ. 200,000 ടൺ ഉള്ളി ഇത്തരത്തിൽ കേന്ദ്രസർക്കാർ ശേഖരിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ്​ നീക്കം. ഉള്ളിയുടെ വില ഉയരുന്നത്​ രാജ്യത്തെ ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയും സർക്കാറിനുണ്ട്​.

സെപ്​തംബറിൽ ഉള്ളിയുടെ വില സാധാരണയായി ഉയരാറുണ്ട്​. ഉള്ളിയുടെ കൃഷി ആരംഭിക്കുന്നത്​ സെപ്​തംബറിലാണ്​. പിന്നീട്​ മൂന്ന്​മാസത്തിന്​ ശേഷം ഉള്ളിയുടെ വിളവെടുപ്പ്​ കാലമാവു​േമ്പാഴാണ്​ വീണ്ടും വില കുറയുക. ഇക്കാലത്ത്​ ഉള്ളിയുടെ വില ഉയരുന്നത്​ പണപ്പെരുപ്പം ഉണ്ടാവാൻ കാരണമാവുന്നുണ്ടെന്നാണ്​ കേന്ദ്രസർക്കാർ വിലയിരുത്തൽ. ഇത്​ ഒഴിവാക്കാൻ കൂടിയാണ്​ വലിയ രീതിയിലുള്ള ഉള്ളിസംഭരണം നടത്തുന്നത്​.

ജൂൺ മാസത്തിൽ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നിരുന്നു. ഭക്ഷ്യവസ്​തുക്കളുടേയും ഇന്ധനത്തി​േന്‍റയും വില ഉയർന്നതാണ്​ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നതിലേക്ക്​ നയിച്ചത്​. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ്​ സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്​.

Related posts

‌മി​ന്ന​ൽ ഹ​ർ​ത്താ​ൽ കോ​ട​തി​യ​ല​ക്ഷ്യം; കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ട്രാൻസ്ജെൻഡറിനു മലയാള പദം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും കിട്ടിയില്ല

Aswathi Kottiyoor

കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox