21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • വാ​ക്സി​ന്‍ വി​ത​ര​ണം വ്യ​വ​സ്ഥാ​പി​ത​മാ​ക്കാ​ന്‍ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം: മ​ന്ത്രി
kannur

വാ​ക്സി​ന്‍ വി​ത​ര​ണം വ്യ​വ​സ്ഥാ​പി​ത​മാ​ക്കാ​ന്‍ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം: മ​ന്ത്രി

ക​ണ്ണൂ​ർ: ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സി​ന്‍ വ്യ​വ​സ്ഥാ​പി​ത​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ളക്‌ടറേ​റ്റി​ല്‍ നട​ന്ന ജി​ല്ലാ വി​ക​സ​നസ​മി​തി യോ​ഗ​ത്തി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ ഒ​രുത​ര​ത്തി​ലു​മു​ള്ള സ​ങ്കീ​ര്‍​ണ​ത​യോ ക്ര​മ​ക്കേ​ടോ ഉ​ണ്ടാ​ക​രു​ത്. ഇ​തി​നാ​യി ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണം. ഗ​ര്‍​ഭി​ണി​ക​ള്‍, പ്രാ​യം കൂ​ടി​യ​വ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​ങ്ങ​നെ സ​ര്‍​ക്കാ​ര്‍ മു​ന്‍​ഗ​ണ​നാപ​ട്ടി​ക നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ആ​ദ്യം വാ​ക്സി​ന്‍ ന​ല്‍​ക​ണം.
ചി​ല​യി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി​യെ​ന്ന​ത് വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​ട്ട​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത കാ​ണു​ന്നു​ണ്ട്. ഇ​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ല. തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കപ്പെ​ടു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശസ്ഥാ​പ​ന പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും വാ​ക്സി​ന്‍ ഒ​രു​പോ​ലെ ല​ഭ്യ​മാ​ക്ക​ണം. ഓ​രോ ദി​വ​സ​വും ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ല്‍ മാ​റിമാ​റി വ​രു​ന്നവി​ധം ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്ക​ണം. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച​ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തണം. ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യവ​കു​പ്പും പോ​ലീ​സും മ​റ്റു വ​കു​പ്പു​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഒ​ത്തു ശ്ര​മി​ച്ചാ​ലേ വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​നാ​കൂവെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും…………

Aswathi Kottiyoor

കാറിൽ കടത്തിയ 924 ലിറ്റർ സ്പിരിറ്റ് പിടികൂടി

Aswathi Kottiyoor

ജില്ലയില്‍ 628 പേര്‍ക്ക് കൂടി കൊവിഡ്; 618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox