23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വ്യാ​ജ വാ​ര്‍​ത്ത​യ്‌​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

വ്യാ​ജ വാ​ര്‍​ത്ത​യ്‌​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള വ്യാ​ജ വാ​ര്‍​ത്ത​യ്‌​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​മ​നു​സ​രി​ച്ച്‌ കേ​സെ​ടു​ക്കു​ന്ന​താ​ണ്. ഇ​തി​ന്‍റെ പി​ന്നി​ല്‍ ആ​രെ​ന്ന് അ​ന്വേ​ഷി​ച്ച്‌ ക​ണ്ടു​പി​ടി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സൈ​ബ​ര്‍ സെ​ല്ലി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ക​ര്‍​ച്ച​വ്യാ​ധി സ​മ​യ​ത്ത് വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​നി​ധി​യു​ടേ​തെ​ന്ന പേ​രി​ലാ​ണ് വാ​ട്ട്സ്‌ആ​പ്പി​ല്‍ വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ ഗം​ഗാ​ദ​ത്ത​ന്‍ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ആ​ളു​ടേ​താ​ണ് ശ​ബ്ദ സ​ന്ദേ​ശം. എ​ല്ലാ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലേ​ക്കും അ​ടി​യ​ന്ത​ര​മാ​യി ഷെ​യ​ര്‍ ചെ​യ്യ​ണം എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ശ​ബ്ദ സ​ന്ദേ​ശം തു​ട​ങ്ങു​ന്ന​ത്. ‌

ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ത​സ്തി​ക ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഇ​തി​ല്‍ പ​റ​യു​ന്ന​ത് തി​ക​ച്ചും തെ​റ്റാ​ണ്. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ഇ​തു വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​രു​തെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

Related posts

*വന്യജീവിശല്യം: മുന്നറിയിപ്പ് സംവിധാനം 42 ഇടത്ത്; 17 മേഖലകളിൽ ഡ്രോൺ.*

Aswathi Kottiyoor

തൊഴിൽ നൈപുണ്യത്തിനായി 133 കോഴ്‌സ്‌: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

ധീരജ് കൊലക്കേസ്: നിഖില്‍ പൈലിയുമായി പോലീസിന്റെ തെളിവെടുപ്പ്, കത്തി കിട്ടിയില്ല

Aswathi Kottiyoor
WordPress Image Lightbox