ഇത്തവണ ഓണത്തിന് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൈപ്ലകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ കുടുംബശ്രീയുടെ മധുരവും. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള നൂറ് ഗ്രാം വീതമുള്ള ശര്‍ക്കര വരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്.
സപ്ലൈകോയില്‍നിന്ന് 5.41 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീക്ക് ലഭിച്ചു. സംരംഭകര്‍ തയാറാക്കിയ ശര്‍ക്കര വരട്ടിയുടെ പതിനേഴ് ലക്ഷം പാക്കറ്റുകളും ചിപ്സിെന്റ 16,060 പായ്ക്കറ്റുകളും സപ്ലൈകോക്ക് കൈമാറി. കരാര്‍ പ്രകാരം വിതരണം ചെയ്യാന്‍ ബാക്കിയുള്ളത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഈര്‍ജിതമാക്കി.
പാക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 29.12 രൂപയാണ് സപ്ലൈകോ സംരംഭകര്‍ക്ക് നല്‍കുന്നത്. സംരംഭകര്‍ ഡിപ്പോയില്‍ ഉല്പന്നങ്ങള് എത്തിക്കുന്ന മുറക്ക് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും. കുടുംബശ്രീക്ക് കീഴിലെ ഇരുന്നൂറിലേറെ കാര്‍ഷിക സൂക്ഷ്മസംരംഭ യൂനിറ്റുകളാണ് ഉല്പന്നങ്ങള് തയാറാക്കുന്നത്.
ജില്ല മിഷന് അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത് സൈപ്ലകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുള്ള ഉല്പന്ന വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഉല്പന്നങ്ങള് തയാറാക്കുന്നതിന് രണ്ടര ലക്ഷത്തിലേറെ വനിത കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള നേന്ത്രക്കായ സംഭരണവും കാര്യക്ഷമമാക്കി.