25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാട്ടുവഴികളിൽ ‘ഗ്രാമവണ്ടി’ ; തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ കെഎസ്‌ആർടിസി സർവീസ് .
Kerala

നാട്ടുവഴികളിൽ ‘ഗ്രാമവണ്ടി’ ; തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ കെഎസ്‌ആർടിസി സർവീസ് .

എല്ലായിടത്തും സർവീസ്‌ ഉറപ്പാക്കാൻ കെഎസ്‌ആർടിസി ഗ്രാമ വണ്ടി പദ്ധതി ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു. ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളുമായി ബാധ്യത പങ്കുവച്ച്‌ സേവനം വ്യാപിപ്പിക്കലാണ്‌ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ്‌ നടത്തും.

ഇന്ധന ചെലവ്‌ തദ്ദേശ സ്ഥാപനവും മറ്റുചെലവ്‌ കോർപറേഷനും വഹിക്കും. മത്സ്യത്തൊഴിലാളി സ്‌ത്രീകൾക്കായി സമുദ്ര സൗജന്യ ബസ്‌ സർവീസ്‌ ആഗസ്‌തിൽ നിലവിൽ വരും. 50 രൂപ ടിക്കറ്റ്‌ എടുത്താൽ 20 മണിക്കൂർ സിറ്റി സർവീസിൽ സഞ്ചരിക്കാവുന്ന സംവിധാനവും ആലോചനയിലാണ്‌. ബസ്‌ സ്‌റ്റാൻഡ്‌ സമുച്ചയങ്ങളിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ തുറക്കും. ആദ്യ മാർക്കറ്റ്‌ തിരുവനന്തപുരം തമ്പാനൂരിൽ ആഗസ്‌ത്‌ 17ന്‌ തുടങ്ങും. കോർപറേഷന്റെ 70 പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്കും സൗകര്യമൊരുക്കും. ഇതിലൂടെ വരുമാനവും, 1200 തൊഴിൽ അവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പെൻഷന്‌ പുതിയ പദ്ധതി ; നീക്കം തുടങ്ങിയെന്ന്‌ കെഎസ്‌ആർടിസി
ജീവനക്കാരുടെ പെൻഷൻ കണക്കാക്കാൻ ഒരുമാസത്തിനുള്ളിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ കെഎസ്‌ആർടിസി. സർക്കാർ വകുപ്പുതലത്തിൽ ചർച്ചകൾ തുടങ്ങിയതായും കോർപറേഷൻ സുപ്രീംകോടതിയെ അറിയിച്ചു. പദ്ധതി തയ്യാറാക്കാൻ ഒരു മാസം സമയം അനുവദിക്കണമെന്ന ആവശ്യം ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ അംഗീകരിച്ചു.

ദിവസവേതനത്തിന്‌ ജോലിചെയ്‌ത കാലയളവും പെൻഷന്‌ പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികളിലാണ്‌ കെഎസ്‌ആർടിസി പ്രതികരണം. ഗുണഭോക്താക്കളെ കണ്ടെത്താൻ നടപടി തുടങ്ങി. ഏകദേശം ഏഴായിരത്തോളം ജീവനക്കാർ ആനുകൂല്യത്തിന്‌ അർഹരാവുമെന്നാണ്‌ കണക്കുകൂട്ടൽ.

Related posts

മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും

Aswathi Kottiyoor

കെ.പി.സി.സി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി

Aswathi Kottiyoor

കോ​​വ​​ളം-​​ബേ​​ക്ക​​ൽ ജ​​ല​​പാ​​ത: ആ​​ദ്യ​​ഘ​​ട്ടം ഒ​​ക്ടോ​​ബ​​റി​​ൽ

Aswathi Kottiyoor
WordPress Image Lightbox