24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല
kannur

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല

കണ്ണൂര്‍: കൊമ്മേരി ആടുവളര്‍ത്തുകേന്ദ്രത്തിലെ ജോണിസ് രോഗം ബാധിച്ച ആടുകളെ കൊല്ലില്ല. ആടുകളെ കൊല്ലണമെന്ന മൃഗസംരക്ഷണ വകുപ്പി​ന്‍െറ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ശൈലജ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ എന്നിവര്‍ മന്ത്രി ചിഞ്ചുറാണിക്ക്​ കത്തയച്ചിരുന്നു.

ഇതേതുടര്‍ന്ന്​ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ആടുകളെ കൊല്ലേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത്. രോഗം പിടിപെടാത്ത ആടുകള്‍ക്ക് പ്രതിരോധ വാക്​സിന്‍ നല്‍കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്ന് കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

ജോണിസ് ബാധിച്ച ആടുകളെ ചികിത്സിക്കുന്നതിന് ക്വാറന്‍റീന്‍ കേന്ദ്രം ഒരുക്കാമെന്ന് പി.പി. ദിവ്യയും ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ്​ ആടുകളെ കൊല്ലേണ്ടതി​ല്ലെന്ന തീര​ുമാനം എടുത്തത്​. ഫാമിലെ രോഗം ബാധിച്ച 35ഓളം ആടുകളെ കൊല്ലാനായിരുന്നു നീക്കം.

Related posts

ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധം

Aswathi Kottiyoor

മെയ് 22 മുതല്‍ 29 വരെ സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണം

Aswathi Kottiyoor

സാങ്കേതികയിൽ ഊന്നി കൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്ന് പ്രസക്തിയേറുകയാണെന്ന് കെ.പി.മോഹനൻ എംഎൽഎ.

Aswathi Kottiyoor
WordPress Image Lightbox