22 C
Iritty, IN
September 20, 2024
  • Home
  • Kerala
  • വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു
Kerala Uncategorized

വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷൻ.
നിയമ പരിഷ്‌കാര കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ, കേന്ദ്ര സർക്കാർ മുൻ സെക്രട്ടറി ടി. നന്ദകുമാർ എന്നിവർ അംഗങ്ങളാണ്.
വ്യവസായ സംഘടനകൾ, ചേംബറുകൾ തുടങ്ങിയവയുമായി സമിതി ചർച്ച ചെയ്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കും. വ്യവസായ നടത്തിപ്പ് ദുഷ്‌കരമാക്കും വിധം ഇപ്പോഴും പ്രാബല്യത്തിലുള്ള ചട്ടങ്ങളും ശിക്ഷാ വ്യവസ്ഥകളും പരിഷ്‌കരിച്ച് കാലാനുസൃതമാക്കുക എന്നതാണ് സമിതിയുടെ ചുമതല. സമിതിയുടെ പ്രവർത്തനത്തിനാവശ്യമായ സൗകര്യങ്ങൾ കെ.എസ്.ഐ.ഡി സി ഒരുക്കും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായി, സംരംഭകർ നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും അവ ലംഘിച്ചാലുള്ള ശിക്ഷാവിധികളും ലഘൂകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ 50 ഓളം വകുപ്പുകൾ ഈ പ്രക്രിയയിൽ പങ്കാളികളാണ്. ഇതിന്റെ അടുത്ത ഘട്ടമായാണ് സമിതിയെ നിയോഗിച്ചത്.

Related posts

കൊട്ടിയൂർ ഐ.ജെ.എം. ഹൈസ്കൂളിൽ ഹിന്ദി മഞ്ചിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിനാഘോഷവും

Aswathi Kottiyoor

മണത്തണയിൽ നടക്കുന്ന ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാടോടി നൃത്തത്തിലും മോണോ ആക്ടിലും (ഹയർ സെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ

Aswathi Kottiyoor

റോഡ് ക്യാമറ കരാർ: അന്വേഷണ റിപ്പോർട്ട് ഈയാഴ്ച; മുഖവിലയ്ക്കെടുക്കാതെ പ്രതിപക്ഷം

WordPress Image Lightbox