25.9 C
Iritty, IN
July 1, 2024
  • Home
  • kannur
  • വാ​ക്‌​സി​നേ​ഷ​ന്‍; വാ​ര്‍​ഡു​ത​ല മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കും
kannur

വാ​ക്‌​സി​നേ​ഷ​ന്‍; വാ​ര്‍​ഡു​ത​ല മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കും

ക​ണ്ണൂ​ർ: ക​ച്ച​വ​ട​ക്കാ​ര്‍, പൊ​തു​ഗ​താ​ഗ​തം, തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​ങ്ങ​നെ പൊ​തു​സ​മൂ​ഹ​വു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​ത്യേ​കം മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ത​യാ​റാ​ക്കും. ജി​ല്ല​യി​ലെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ചി​ട്ട​യോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കേ​ണ്ട​വ​രെ​യും മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത് അം​ഗീ​ക​രി​ച്ച മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​ക​ണം വാ​ക്‌​സി​ന്‍ ന​ല്‍​കേ​ണ്ട​ത്. ഇ​തു കൂ​ടാ​തെ പി​ന്നോ​ക്ക മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കും കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​സം​ഖ്യാ ആ​നു​പാ​തി​ക​മാ​യി വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡി ​കാ​റ്റ​ഗ​റി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു.
സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്ക​ണം. ആ​ക്ഷേ​പ​ര​ഹി​ത​മാ​യി വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വാ​ക്‌​സി​ന്‍ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്നയോ​ഗ​ത്തി​ല്‍ ഡി​പി​എം ഡോ. ​പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ്, ഡി​ഡി​പി ടി.​ജെ. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കൊ​ല​പാ​ത​കരാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തും: എം.​വി. ജ​യ​രാ​ജ​ന്‍

Aswathi Kottiyoor

മഴയ്ക്ക് മുന്നേ ആദി കുടകൾ റെഡി

Aswathi Kottiyoor

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍……….

Aswathi Kottiyoor
WordPress Image Lightbox