കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിൻ എടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടർ ടി. വി.സുഭാഷിന്റെ ഉത്തരവ് പിൻവലിച്ചു. പൊതു ജനങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുന്ന പശ്ചാത്തലത്തിലാണ് വിവാദ ഉത്തരവ് പിൻവലിക്കേണ്ടി വന്നത്.
ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനമെടുത്തത്. ഉത്തരവ് നടപ്പാക്കരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പരസ്യമായി ആവശ്വപ്പെട്ടിരുന്നു. കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. പക്ഷെ ആരോഗ്വമന്ത്രി കളക്ടറെ ന്യായീകരിക്കുന്ന രീതിയാണ് സ്വീകരിച്ചത് എന്നതും വ്യാപക അമർഷം ഉണ്ടാക്കി.