23.6 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ
Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ

കൊ​ട്ടി​യൂ​ർ: 2018, 19 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും പാ​റ​യി​ടി​ച്ചി​ലി​ലും ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ – ബോ​യ്സ് ടൗ​ൺ പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. പാ​ർ​ശ്വ​ഭാ​ഗം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡി​ൽ സു​ര​ക്ഷാ​വേ​ലി നി​ർ​മി​ച്ചി​ട്ടു​മി​ല്ല. മു​ളം​കാ​ലി​ൽ തീ​ർ​ത്ത താ​ത്കാ​ലി​ക സു​ര​ക്ഷാ​വേ​ലി ത​ന്നെ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.

വ​യ​നാ​ട് ചു​രം ഡി​വി​ഷ​ന് കീ​ഴി​ലാ​ണ് റോ​ഡ്. മ​ല​യോ​ര ഹൈ​വേ, എ​യ​ർ​പോ​ർ​ട്ട് റോ​ഡ് എന്നിവയു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് വീ​തി കൂ​ട്ടാ​നും ശി​പാ​ർ​ശ​യു​ണ്ട്. എ​ന്നാ​ൽ പ്ര​ള​യം ക​ഴി​ഞ്ഞ് മൂ​ന്ന് വ​ർ​ഷം പിന്നിടുന്പോഴും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും ഈ ​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​താ​ണ്. വ​യ​നാ​ട് മേ​ഖ​ല​യി​ൽ പഠന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന​വ​ർ, ക​ണ്ണൂ​രി​ലെ വി​വി​ധ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ ഏ​വ​ർ​ക്കും ആ​ശ്ര​യ​മാ​ണ് ഈ ​റോ​ഡ്. ക​ണ്ണൂ​ർ വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം കേ​ര​ള -ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത കൂ​ടി​യാ​ണി​ത്.

ച​ര​ക്ക് ലോ​റി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും നി​ര​ന്ത​രം സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കു​ക​യും വി​വി​ധ മ​ന്ത്രി​മാ​രെ കാ​ണു​ക​യും ചെ​യ്തെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം സു​ര​ക്ഷാ​വേ​ലി നി​ർ​മി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​വ​ർ​ഷം അ​ന​ങ്ങാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സാ​ണ് പു​ന​ർ​നി​ർ​മിച്ച​ത്. 2018-ലെ ​ആ​ദ്യ​പ്ര​ള​യ​ത്തി​ൽ ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ലാ​ണ് പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ൾ ഇ​ടി​ഞ്ഞും കൂ​റ്റ​ൻ പാ​റ​ക​ളും മ​ണ്ണും വീ​ണ് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ല്ലും മ​ണ്ണും നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ആ​ശ്ര​മം ജം​ഗ്ഷ​നു മു​ക​ളി​ലാ​യി മ​ല​യി​ടി​

ഞ്ഞതോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചി​രു​ന്നു. ഒ​രു മാ​സം കൊ​ണ്ട് ജി​ല്ല ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് ത​ട​സം നീ​ക്കി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. അ​തി​നി​ട​യി​ൽ ത​ന്നെ വ​നം വ​കു​പ്പ് ത​ട​സ​വാ​ദ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. വ​ന​ഭൂ​മി ഇ​ടി​ച്ചുവെ​ന്നാ​രോ​പി​ച്ച് ക​രാ​റു​കാ​ർ​ക്കെ​തി​രെ​യും പി​ഡ​ബ്ല്യു​ഡി​ക്കെ​തി​രേ​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​നി​യും ഒ​രു പ്ര​ള​യം താ​ങ്ങാ​നു​ള്ള ശേ​ഷി ഈ ​ചു​രം റോ​ഡി​നി​ല്ല.

Related posts

പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു

Aswathi Kottiyoor

വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

Aswathi Kottiyoor

പാൽച്ചുരത്ത് വാഹനത്തിന് മുന്നിൽ കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു…

Aswathi Kottiyoor
WordPress Image Lightbox