കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരത്ത് ആശ്രമം റോഡിന് സമീപമാണ് ഇന്ന് പുലർച്ചയോടെ കാട്ടാന ഇറങ്ങിയത്. വയനാട്ടിലേക്ക് പോകുന്ന വാഹനത്തിന് മുന്നിലേക്ക് എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ജനവാസ കേന്ദ്രത്തിലും കാട്ടാന ഇറങ്ങിയതോടെ പ്രദേശ വാസികൾ ആശങ്കയിലാണ്.