24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു
Kerala

പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ജയന്തി.ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

Related posts

റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

Aswathi Kottiyoor

ഷൈ​ല​ജ​യ്ക്ക് ഇ​ള​വി​ല്ല; മ​ന്ത്രി​യാ​കി​ല്ല

Aswathi Kottiyoor
WordPress Image Lightbox