• Home
  • Kerala
  • വയൽ പുരയിടമാക്കാൻ ഫീസ് സൗജന്യം; ഉത്തരവിൽ വ്യക്തത വരുത്തി.
Kerala

വയൽ പുരയിടമാക്കാൻ ഫീസ് സൗജന്യം; ഉത്തരവിൽ വ്യക്തത വരുത്തി.

സംസ്ഥാനത്ത് 25 സെന്റ് വരെ വിസ്തീർണമുള്ള പാടമോ വയലോ, ഫീസ് സൗജന്യത്തോടെ പുരയിടമോ പറമ്പോ ആക്കി മാറ്റുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25നോ അതിനു ശേഷമോ സമർപ്പിക്കപ്പെട്ട അപേക്ഷകൾക്കായിരിക്കും ബാധകമെന്നു സർക്കാർ വ്യക്തമാക്കി. വില്ലേജ് രേഖകളിലുള്ള വിസ്തീർണമാണു കണക്കിലെടുക്കേണ്ടതെന്നും റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
ഫെബ്രുവരി 25ന് ഇറങ്ങിയ ഉത്തരവ് സംബന്ധിച്ച് വ്യക്തത വേണമെന്ന് ആർഡിഒമാരിൽ നിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണു സർക്കുലർ. ഫീസ് സൗജന്യം നൽകാൻ മടിച്ചതോടെ ഒട്ടേറെ അപേക്ഷകൾ ആർഡിഒ ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. ഭൂമിയുടെ സ്വഭാവ വ്യതിയാനം സംബന്ധിച്ചുള്ള അപേക്ഷകളിൽ, ഭൂവിസ്തീർണം 50 സെന്റ് വരെയെങ്കിൽ ഫോറം 6ലും അതിൽ കൂടുതലെങ്കിൽ ഫോറം 7ലും അപേക്ഷ സ്വീകരിക്കാം.

മറ്റു വിശദീകരണങ്ങൾ ചുവടെ:

∙ ഫെബ്രുവരി 25നു മുൻപ് സമർപ്പിച്ച അപേക്ഷകൾ പിൻവലിച്ചു പുതിയ അപേക്ഷ സമർപ്പിക്കാൻ അനുവദിക്കില്ല.

∙ 2017 ഡിസംബർ 30ന് 25 സെന്റിൽ കൂടാതെ വിസ്തീർണമുള്ള ഭൂമിയായി നിലകൊള്ളുന്ന വസ്തുവിനു മാത്രമേ സൗജന്യ തരം മാറ്റം അനുവദിക്കൂ.

∙ഒരേ വ്യക്തിയുടെ പേരിൽ 2017 ഡിസംബർ 30 എന്ന തീയതിയിൽ ഒരേ സർവേ നമ്പറിലോ അല്ലാതെയോ ഒന്നായി കിടക്കുന്ന വ്യത്യസ്ത ആധാരപ്രകാരമുള്ള ഭൂമികൾക്കായുള്ള അപേക്ഷ ഒറ്റ അപേക്ഷയായോ പ്രത്യേകമായോ പരിഗണിക്കാം. ആകെ വിസ്തീർണം 25 സെന്റിൽ കൂടുമെങ്കിൽ‌ സൗജന്യം അരുത്.

∙സൗജന്യ നിരക്കിൽ സ്വഭാവവ്യതിയാനത്തിന് അനുമതി ലഭിക്കുന്ന ആകെ വിസ്തീർണം 25 സെന്റിൽ അധികരിക്കുന്നില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം എഴുതി വാങ്ങണം.

Related posts

വി​ല​ക്ക​യ​റ്റം: ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് തോ​ന്നി​യ വി​ല

Aswathi Kottiyoor

പ്രൊഫ. എം വൈ യോഹന്നാൻ അന്തരിച്ചു

Aswathi Kottiyoor

കേരളത്തിൽ നൂറുകോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കും : ആസാദ് മൂപ്പൻ

Aswathi Kottiyoor
WordPress Image Lightbox