കണ്ണൂർ: ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് ക്വാറന്റൈന് ഫലപ്രദമായി നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ കോളനികളിലെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.