കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് പരിഹാരവും ബദൽ മാർഗ്ഗവുമായി ബ്രോയിലർ കോഴി മാലിന്യത്തിൽ നിന്നും ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഇന്ത്യാ ഗവൺമെൻ്റിൻ്റെ പേറ്റൻ്റ് സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ അസിസ്റ്റൻ്റ് പ്രഫസറായ ഡോ. ജോൺ എബ്രാഹവുമായി കൊട്ടിയൂർ ഐ.ജെ.എം സ്കൂളിലെ വിദ്യാർത്ഥികൾ സംവദിച്ചു. സ്കൂൾ സിലബസിന് അപ്പുറമുള്ള വിശാല ലോകത്തിലേക്ക് വിദ്യാർത്ഥികളുടെ ചിന്താശേഷികൾ വികസിപ്പിക്കുന്നതിൻ്റെ ആവശ്യകത, ചുറ്റുമുള്ള ലോകത്തെ വ്യത്യസ്ത കാഴ്ചപ്പാടിൽ സമീപിക്കുന്നതിന് പ്രചോദനം നൽകുക, സർഗ്ഗാത്മകതയും വിമർശനാത്മക ചിന്തയും ജ്വലിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം,അനുദിന ജീവിതത്തിൽ ശാസ്ത്ര അവബോധവും താത്പര്യമുള്ളവരുമായി മാറേണ്ടതിൻ്റെ ആവശ്യകത, ഒരു കാർഷിക സംസ്കാരം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രധാന്യം തുടങ്ങി നിരവധി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച ക്ലാസ്സിൽ വിദ്യാർത്ഥികൾ ഡോ. ജോൺ എബ്രാഹവുമായി സംവദിച്ചു. കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളും വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാഗ്വേജ് ആൻ്റ് ഡവലപ്പ്മെൻ്റ് അക്കാദമിയും കൂടിചേർന്ന് സംഘടിപ്പിക്കുന്ന യങ്ങ് ബഡ്സ് ഗ്ലിറ്റ്സ് എന്ന പരിപാടിയിൽ കുട്ടികളുടെ ആശയ വിനിമയ പാഠവം,പൊതുവിജ്ഞാനം, വ്യക്തിത്വ വികാസം, ഐ.എ.എസ്സ് അടിസ്ഥാന പാഠങ്ങൾ എന്നിവയിലുള്ള പരിശീലനങ്ങൾക്ക് പുറമേ പ്രഗത്ഭരായ നിരവധി വ്യക്തികളുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നുണ്ട്.