25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • കോവിഡ് പ്രോട്ടോകോൾ ലംഘനം ചോദ്യം ചെയ്തതിന് കയ്യേറ്റം; മുഴക്കുന്ന് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ ചികിത്സ തേടി
Peravoor

കോവിഡ് പ്രോട്ടോകോൾ ലംഘനം ചോദ്യം ചെയ്തതിന് കയ്യേറ്റം; മുഴക്കുന്ന് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ ചികിത്സ തേടി

വാഹന പരിശോധനക്കിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരെ കാർ യാത്രക്കാർ കയ്യേറ്റം ചെയ്തതായി പരാതി. മൂന്ന് പോലീസുകാർ ആസ്പത്രിയിൽ ചികിത്സ തേടി.പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വിളക്കാട് സ്വദേശികളായ ആറോളം പേർക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.

ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.കാക്കയങ്ങാട് ടൗണിൽ എസ്.ഐ സെബിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കെ.എൽ.58/Y – 9415 മാരുതി ആൾട്ടോ കാറിൽ വന്ന ആറു പേരെ സമീപത്തെ സ്റ്റേഷനിലേക്ക് പോലീസ് കൂട്ടികൊണ്ടു പോയിരുന്നു. സ്റ്റേഷനിലെത്തിയ കാർ യാത്രക്കാർ ഇൻസ്പെക്ടറുമായി വാക്കേറ്റം ഉണ്ടാവുകയും പിന്നീട് ഉന്തും തള്ളും ഉണ്ടായെന്നുമാണ് പോലീസ് പറയുന്നത്.ഇതിനിടെ പരിക്കേറ്റ മൂന്ന് പോലീസുകാർ ആസ്പത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

കാർ യാത്രികരിൽ ചിലരും പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിളക്കോട് സ്വദേശികളായ പി.കെ.ഷംസുദ്ധീൻ, എം. ഷക്കീബ്, കെ.ഷാനിബ്,ഷാഹാദ് തുടങ്ങി ആറു പേർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

കാറിലുണ്ടായിരുന്നവർ വയനാടിലേക്ക് പോവുന്നവരാണെന്നും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി പോലിസിന് നേരെ കയ്യേറ്റം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Related posts

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ട് പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

കാറപടകത്തിൽ കൊമ്മേരി സ്വദേശി മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox