22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളി​റ​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളി​റ​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നും സു​ര​ക്ഷ​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി​യാ​ക​ണം സ​ർ​ക്കാ​രു​ക​ൾ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വു​ക​ൾ കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​ക​രു​തെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.
ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​യ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ​തി​രേ​യും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ൺ സീ​റോ പോ​യി​ന്‍റാ​യി ത​ന്നെ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ അ​തി​രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​നം ത​ല​ശേ​രി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ൽ ബ​ഫ​ർ സോ​ൺ നി​ർ​ണ​യി​ക്കു​മ്പോ​ൾ ഒ​രി​ഞ്ചു​പോ​ലും ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം ഉ​ൾ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​ന്നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ കെ​സി​വൈ​എം യു​വ​ജ​ന​മ​തി​ൽ സം​ഘ​ടി​പ്പി​ച്ചു.
ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല, ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ഉ​ന്ന​യി​ച്ചാ​യി​രു​ന്നു യു​വ​ജ​ന മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.
വി​കാ​രി ജ​ന​റാ​ൾ മോ​ൺ. അ​ല​ക്സ്‌ താ​രാ​മം​ഗ​ലം, കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ, ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, എ​കെ​സി​സി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ, കെ​സി​വൈ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ യു​വ​ജ​ന മ​തി​ലി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

വീ​ട്ട​മ്മ​യ്ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor

കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Aswathi Kottiyoor

സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി അഴീക്കല്‍: പശ്ചാത്തല വികസനം വേഗത്തിലാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox