23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ.
Uncategorized

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ. ഈ ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 65 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും.
മു​ട​ങ്ങി​യ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും ബ്രാ​യ്ക്ക​റ്റി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഗാ​വാ​ട്ടും. അ​ട​യ്ക്കാ​ത്തോ​ട് (3), ബാ​വ​ലി​പ്പു​ഴ ര​ണ്ടാം​ഘ​ട്ടം (8), ബാ​വ​ലി​പ്പു​ഴ മൂ​ന്നാം​ഘ​ട്ടം (3), ചാ​ത്ത​മ​ല (1), ഫ​ർ​ലോ​ങ്ക​ര (1), കൈ​ത​ക്കൊ​ല്ലി ഡൈ​വേ​ർ​ഷ​ൻ (10), കാ​ലാ​ങ്കി (1), കാ​ഞ്ഞി​ര​ക്കൊ​ല്ലി ഒ​ന്നാം​ഘ​ട്ടം (5), കാ​ഞ്ഞി​ര​ക്കൊ​ല്ലി ര​ണ്ടാം​ഘ​ട്ടം (3), കൊ​ക്ക​മു​ള്ള് (2), കോ​ഴി​ച്ചാ​ൽ (1), മു​ക്ക​ട്ട​ത്തോ​ട് (3), ഓ​ടം​പു​ഴ (1), പ​ഴ​ശി​സാ​ഗ​ർ (15), പെ​രി​ന്പാ​ല (1), പെ​രു​വ (2), ര​ണ്ടാം​ക​ട​വ് (1), ഉ​രു​ട്ടി​പ്പു​ഴ (1), വ​ഞ്ചി​യം (3) എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​ക​ൾ.
ഈ ​പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ കെ​എ​സ്ഇ​ബി​ക്ക് ലാ​ഭ​ക​ര​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാം. ചെ​റു​കി​ട പ​ദ്ധ​തി​ക​ളാ​യ​തു​കൊ​ണ്ട് ത​ട​യ​ണ മാ​ത്രം മ​തി. അ​ണ​ക്കെ​ട്ടോ ജ​ല​സം​ഭ​ര​ണി​യോ ആ​വ​ശ്യ​മി​ല്ല.
വ​ട​ക്കേ മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യി​രു​ന്നു ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ വ​ഞ്ചി​യം. 1993 ൽ ​പ​ണി തു​ട​ങ്ങി​യ വ​ഞ്ചി​യം പ​ദ്ധ​തി​യു​ടെ സ്ഥാ​പി​ത​ശേ​ഷി മൂ​ന്ന് മെ​ഗാ​വാ​ട്ടാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ പ​യ്യാ​വൂ​ർ, എ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഇ​വി​ടെ നി​ന്ന് ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, 28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും പ​ദ്ധ​തി​യു​ടെ പ​ണി 20 ശ​ത​മാ​നം മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളൂ.
ഇ​നി​യെ​ങ്കി​ലും പ​ണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, വ​ഞ്ചി​യം പ​ദ്ധ​തി​യും കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ര​ണ്ടു പ​ദ്ധ​തി​ക​ളും കെ​എ​സ്ഐ​ഡി​സി​ക്ക് കൈ​മാ​റി​യ​താ​യാ​ണ് കെ​എ​സ്ഇ​ബി പ​റ​യു​ന്ന​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ കെ​എ​സ്ഐ​ഡി​സി സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല. ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചാ​ൽ മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​തി​നോ​ടൊ​പ്പം എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​യും ല​ഭി​ക്കും.

Related posts

ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

Aswathi Kottiyoor

പതിനഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് നീട്ടി

ലോകകപ്പ് യോഗ്യത മത്സരം; ഖത്തർ ജേഴ്‌സിയിൽ കണ്ണൂർക്കാരൻ, ഇന്ത്യക്കെതിരെ ബൂട്ടണിയും

Aswathi Kottiyoor
WordPress Image Lightbox