23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേരളത്തിൽ ഹീറ്റ് വേവ് സാഹചര്യം കൂടി, പ്രളയം വർധിച്ചു’; ഇനിയെന്തു സംഭവിക്കും?.* 19 വർഷം 82 വെള്ളപ്പൊക്കം
Kerala

കേരളത്തിൽ ഹീറ്റ് വേവ് സാഹചര്യം കൂടി, പ്രളയം വർധിച്ചു’; ഇനിയെന്തു സംഭവിക്കും?.* 19 വർഷം 82 വെള്ളപ്പൊക്കം

രാജ്യത്തു 2000 മുതൽ 2019 വരെയുള്ള സമയത്തു പ്രതിവർഷം 82 (കൃത്യമായി പറഞ്ഞാൽ 82.50) വെള്ളപ്പൊക്കമുണ്ടായെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തയാറാക്കിയ റിപ്പോർട്ട്. 1980–1999 വരെയുള്ള സമയത്ത് ഇതു 64.25 മാത്രമായിരുന്നു. ഇടിമിന്നൽ അപകടങ്ങൾ 1980–1999 കാലത്ത് വർഷം ശരാശരി 31.85 ആണു രേഖപ്പെടുത്തിയിരുന്നതെങ്കിൽ 2000–2019 ആയപ്പോൾ ഇതു 93.40 ആയി വർധിച്ചു. മരണത്തിലും 37.9 ശതമാനത്തിന്റെ വർധനവുണ്ടായി. തീവ്രകാലാവസ്ഥാ സാഹചര്യങ്ങളും അതു കാരണമുള്ള മരണവും കേരളം, ആന്ധ്ര, ബിഹാർ, ഒഡീഷ, അസം, മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വർധിച്ചു വരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.രാജ്യത്തെ തീവ്രകാലാവസ്ഥാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് എം. രാജീവൻ, ഭൗമശാസ്ത്ര മന്ത്രാലയത്തിലെ കമൽജിത്ത് റേ, കാലാവസ്ഥാ വകുപ്പിലെ ആർ.കെ. ഗിരി, ഗവേഷകരായ എസ്.എസ്. റേ, എ.പി. ദിംറി എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ ഗവേഷണ പ്രബന്ധത്തിലാണു വിവരങ്ങൾ. 1970 മുതൽ 2019 വരെയുള്ള 50 വർഷത്തെ രാജ്യത്താകെയുള്ള കണക്കുകൾ ക്രോഡീകരിച്ചാണു പഠന റിപ്പോർട്ട് തയാറാക്കിയത്.

ഉഷ്ണക്കാറ്റ്, ശൈത്യക്കാറ്റ്, വെള്ളപ്പൊക്കം, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ തീവ്രകാലാവസ്ഥാ സാഹചര്യം കഴിഞ്ഞ 50 വർഷത്തിനിടെ 7063 തവണയുണ്ടായി. ഇതിൽ ആകെ മരിച്ചതു 1,41,308 പേർ. ഈ കാലഘട്ടത്തിൽ രാജ്യത്താകെ മരിച്ചതിന്റെ 0.038% ആണിത്. 1970–2019 കാലത്ത്, കേരളത്തിൽ പ്രതിവർഷം 10 ലക്ഷം പേരിൽ വെള്ളപ്പൊക്കം കാരണം മരിച്ചവരുടെ നിരക്ക് 1.48 ആയിരുന്നെങ്കിൽ 2000–19 കാലത്തിതു 1.95 ആയി വർധിച്ചു. എന്നാൽ വെള്ളപ്പൊക്ക ബാധിത പ്രദേശമായി അറിയപ്പെടുന്ന ആന്ധ്രയിൽ 1.65ൽ നിന്ന് 0.67 ആയി കുറഞ്ഞു. ഒഡീഷയിൽ 1.66 എന്നതു 0.79 ആയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ കേരളത്തിൽ അടുത്തിടെയായി വർധിക്കുന്നുണ്ട്. എന്താണ് ഇതിനു കാരണം?
കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും സിഗ്നൽ പോലെയാണിതിനെ കാണേണ്ടത്. അറേബ്യൻ സമുദ്രം ചൂടു പിടിച്ചു കിടക്കുന്നു. കഴിഞ്ഞ 20–25 വർഷത്തെ കണക്കുകൾ ഇതാണു കാട്ടുന്നത്. സമുദ്രം ചൂടാകുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർധിക്കും. അതു മുകളിലെത്തി മഴമേഘങ്ങളും മഴയുമുണ്ടാകും. കേരളത്തിന്റെ ഭൂമിശാസ്ത്രവും മറ്റൊരു ഘടകമാണ്. ഒരു ഭാഗത്ത് കടത്ത്. മറുഭാഗത്ത് മലകൾ. ഇതെല്ലാം ഈ കാലാവസ്ഥാ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിൽ ചൂടുകാറ്റ് സാഹചര്യം തുടരുമോ?
തുടരുമെന്നു തന്നെയാണു നിഗമനം. അക്കാര്യത്തിൽ സംശയമില്ല. ഇതെല്ലാം ആഗോളതാപനത്തിന്റെ തുടർച്ചയാണ്. ഇതുവരെ ഹീറ്റ്‍ വേവ് റിപ്പോർട്ട് ചെയ്യാത്ത പലയിടത്തും ഇതുണ്ടാകും. ഓർക്കണം ഏതാനും വർഷം മുൻപു കേരളത്തിൽ ഹീറ്റ്‍ വേവ് എന്നൊരു സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോൾ അത് കൂടിവരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മിന്നൽ. മിന്നൽ അപകടങ്ങളിലുള്ള മരണം വർധിക്കുന്നു. യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ദിവസങ്ങൾക്കു മുൻപുണ്ടായ സംഭവം ഓർക്കണം. മഹാരാഷ്ട്രയിൽ പ്രതിവർഷം 300–400 മിന്നൽ കാരണമുള്ള മരണങ്ങളുണ്ടാകുന്നുണ്ട്. അതും കൂടാൻ സാധ്യതയുണ്ട്.
ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ ഇനി വർധിച്ചു വരുമെന്നാണോ?
അതിതീവ്ര കാലാവസ്ഥാ സാഹചര്യത്തിന്റെ ഉദാഹരണമായി ശക്തമായ പ്രളയം വർധിക്കുന്നതാണു കാണുന്നത്. കേരളത്തിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിലും ഇതു തന്നെ കാണാം. കേരളത്തിനു വേണ്ടി മാത്രമായി ഒരു പഠനം നടന്നിട്ടില്ല. എന്നാൽ കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വച്ചുനോക്കിയാൽ ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുകയാണ്.

Related posts

ശബരിമല വിമാനത്താവളം; ‌പുതിയ റിപ്പോർട്ട് അടുത്ത മാസം.

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 4ന്

Aswathi Kottiyoor

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox