• Home
  • Iritty
  • ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന ആക്രമണം ; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
Iritty

ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന ആക്രമണം ; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

ആറളം : ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന ആക്രമണം രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം.ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു ഈ സമയം ഇവരുടെ രണ്ട് കുട്ടികൾ ഉറക്കത്തിലായിരുന്നതിനാൽ എന്ത് ചെയ്യ്ണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്ന ഷിജോയും ഭാര്യയും ഒച്ച വച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയവും ഷെഡ് കുത്തിമറിക്കാൻ ആന ശ്രമിക്കുകയായിരുന്നു . ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.പുനരധിവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ അടിയന്തിര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദർശിച്ച സി പി എം നേതാക്കളായ കെ.കെ. ജനാർദ്ധനൻ , കെ.ബി. ഉത്തമൻ എന്നിവർ ആവശ്യപ്പെട്ടു ഷിജോയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

Related posts

പൂത്തുലഞ്ഞ് കൈവരികൾ – ഇരിട്ടി നഗരം പുതു മോടിയിലേക്ക്

Aswathi Kottiyoor

ആറളം പോലീസ് സ്റ്റേഷനിൽ സന്ദർശനമുറി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആ​റ​ളം കൃ​ഷി​ഭ​വ​ന്‍ പ്ര​കൃ​തി കൃ​ഷി​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox