അണുങ്ങോട് പൊന്നൂസ്സ് സ്റ്റോഴ്സ് സ്റ്റേഷനറിക്കട കേന്ദ്രീകരിച്ച് പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ.
പാലപ്പുഴ പുല്ലാഞ്ഞിയോട് സ്വദേശി
വൈശാഖം നിവാസിൽ വൈശാഖ് പി വി എന്നയാളെ ആണ് 30 പൗച്ച് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി (ഹാൻസ്) പിടികൂടിയത്. സ്റ്റേഷനറി കടയുടെ മറവിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നതായുള്ള പരാതിയെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ കോട്പ ആക്ട് പ്രകാരം കേസ് എടുത്തു. അണുങ്ങോടെ സ്റ്റേഷനറി കടയിലുൾപ്പെടെ ഹാൻസ് എത്തിച്ചു നൽകുന്ന മൊത്ത വില്പനക്കാരനെ കഴിഞ്ഞ ദിവസം പേരാവൂർ എക്സൈസ് സംഘം പിടികൂടിയിരുന്നു.
റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ എം പി.സജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ സി എം ജയിംസ്, കെ.എ മജീദ്, കെ.എ ഉണ്ണികൃഷ്ണൻ എൻ.സി വിഷ്ണു എന്നിവർ പങ്കെടുത്തു.