24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കരം അടയ്ക്കാനാണെങ്കിൽ പ്രവേശനമില്ല; സാക്ഷ്യപ്പെടുത്താതെ 53.03 ലക്ഷം തണ്ടപ്പേരുകൾ; കോടികളുടെ നഷ്ടം.
Kerala

കരം അടയ്ക്കാനാണെങ്കിൽ പ്രവേശനമില്ല; സാക്ഷ്യപ്പെടുത്താതെ 53.03 ലക്ഷം തണ്ടപ്പേരുകൾ; കോടികളുടെ നഷ്ടം.

ഭൂവുടമകളുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്ന റവന്യു വകുപ്പിന്റെ സംവിധാനത്തിൽ സാക്ഷ്യപ്പെടുത്താതെയും കരം അടയ്ക്കാതെയും 53.03 ലക്ഷം തണ്ടപ്പേരുകൾ. ലാൻഡ് റവന്യു കമ്മിഷണറേറ്റ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ഇവ സാക്ഷ്യപ്പെടുത്താത്തതു (വൺ ടൈം വെരിഫിക്കേഷൻ) കാരണം ഭൂനികുതി ഓൺലൈനായി അടയ്ക്കാതെ പ്രയാസപ്പെടുന്നത് ആയിരക്കണക്കിനു പേരാണ്. സർക്കാരിനു കോടികളുടെ വരുമാന നഷ്ടവും.

സംസ്ഥാനത്ത് 1664 വില്ലേജ് ഓഫിസുകൾ ഉള്ളതിൽ ഓൺലൈനായി ബന്ധപ്പെടുത്തിയ 1658 എണ്ണത്തിലാണ് ഇത്രയും വിവരങ്ങൾ ഇനിയും സാക്ഷ്യപ്പെടുത്താത്തത്.വില്ലേജ് ഓഫിസിൽ ചെന്നാൽ

പഴയതു പോലെ വില്ലേജ് ഓഫിസിൽ പോയി ഭൂനികുതി അടയ്ക്കാമെങ്കിലും സാക്ഷ്യപ്പെടുത്താത്ത തണ്ടപ്പേരുകളിൽ അധികൃതർ ഇതു നിരുത്സാഹപ്പെടുത്തുന്നു. കരം രസീത് എഴുതി നൽകൽ ഇപ്പോൾ പലയിടത്തുമില്ല. revenue.kerala.gov.in എന്ന വെബ്സൈറ്റ് വഴി നികുതി അടച്ചാൽ കരം രസീതിന്റെ പ്രിന്റൗട്ട് കിട്ടും. ഇതിനു ഭൂമി വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യണം. പല വില്ലേജും ഓൺലൈനായി എന്ന് അവകാശപ്പെടുമ്പോഴും പൂർണമല്ല.

രേഖ അപ്ഡേറ്റ് ചെയ്താലും ആദ്യ തവണ നികുതി അടയ്ക്കും മുൻപു വിവരങ്ങൾ വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തണം (വൺ ടൈം വെരിഫിക്കേഷൻ). ഡേറ്റ എൻട്രി ചെയ്ത വിവരങ്ങൾ തണ്ടപ്പേര് റജിസ്റ്ററും കരം ഒടുക്കിയതുമായി ഒത്തുനോക്കി ഉറപ്പാക്കുന്ന പ്രക്രിയ ആണിത്. കോവിഡിന്റെ പേരിൽ പല ഓഫിസുകളിലും ഇതും നടക്കുന്നില്ല.2015 ലാണ് വില്ലേജ് ഓഫിസുകളിലെ ഭൂമി വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറാൻ ആരംഭിച്ചത്. ഒരു വർഷം കൊണ്ടു തീർക്കാമായിരുന്ന സാക്ഷ്യപ്പെടുത്തൽ ഇപ്പോഴും തുടരുന്നു.

തണ്ടപ്പേർ

പട്ടയ റജിസ്റ്ററിൽ അല്ലെങ്കിൽ വില്ലേജ് ഓഫിസ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭൂവുടമയുടെ പേരിനെ തണ്ടപ്പേർ എന്നു പറയുന്നു. വില്ലേജ് ഓഫിസുകളിൽ കരം പിരിക്കാൻ തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന റജിസ്റ്ററുണ്ട്.

റവന്യു വകുപ്പ് ഇഴയുന്നത് മന്ത്രിയുടെ ജില്ലയിൽ

ഭൂരേഖകളുടെ വൺ ടൈം വെരിഫിക്കേഷൻ ഇനിയും നടക്കാത്ത വില്ലേജുകൾ കൂടുതലുള്ളത് റവന്യു മന്ത്രി കെ.രാജന്റെ ജില്ലയായ തൃശൂരിലാണ്. 255 വില്ലേജുകളിലാണ് ഇവിടെ രേഖകൾ അംഗീകരിക്കാനുള്ളത്.

Related posts

വാ​ക്‌​സി​ന്‍ വ​ന്നു ച​രി​ത്രം കു​റി​ച്ച് കേ​ര​ളം

Aswathi Kottiyoor

കെഎസ്‌ആർടിസിയിൽ ഒരുവിഭാഗം ഇന്ന്‌ പണിമുടക്കും ; ഡയസ്‌നോൺ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox