22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൂടുംതേടി 2.0, വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൂടുംതേടി 2.0, വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

കേളകം; ഓൺലൈൻ പഠനം തുടരുകയും കുട്ടികൾ വീടുകളിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യങ്ങൾ അന്വേഷിക്കുന്നതിനും അവരുടെ പഠനം വിലയിരുത്തുന്നതിനുമായി സ്കൂളിൽ നടപ്പാക്കിവരുന്ന ‘കൂടുംതേടി’ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . കെ സുധാകരൻ നിർവഹിച്ചു. വിദ്യാർഥിനിയായ സാന്ദ്ര സണ്ണിയുടെ ഭവനത്തിൽ വച്ച് നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രൻമാസ്റ്റർ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര മുഖ്യപഭാഷണം നടത്തി.

ഗൂഗിൾ മീറ്റ് പോലുള്ള പഠന സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പഠന സാമഗ്രികളുടെ കുറവും നെറ്റ്‌വർക്ക് പ്രശ്നവും കാരണം പല കുട്ടികൾക്കും ക്ലാസുകൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇത് കുട്ടികളിൽ പല തരത്തിലുള്ള മാനസികസമ്മർദ്ദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ കാണുക, അവരോട് സംസാരിക്കുക, അവരുടെ പ്രശ്നങ്ങൾ പഠിക്കുക, അവരെ ആശ്വസിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടി കഴിഞ്ഞവർഷം നടപ്പാക്കിയ ‘കൂടുംതേടി’ പദ്ധതി വളരെ വിജയകരമായിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിലാണ് ഈ വർഷവും കൂടുംതേടി അധ്യാപകർ കുട്ടികളുടെ അരികിലെത്തുന്നത്. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ മൊബൈൽ ലഭ്യമല്ലാത്ത കുട്ടികളെ കണ്ടെത്തുക, മൊബൈല്‍ ഉണ്ടായിട്ടും ക്ളാസുകള്‍ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താത്ത കുട്ടികളെ തിരിച്ചറിയുക, മൊബൈൽ ദുരുപയോഗം ചെയ്യുന്ന കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക, കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നിങ്ങനെയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടിയുടെ കുടുംബ – സാമൂഹിക – സാമ്പത്തിക സാഹചര്യം, കുട്ടികളുടെ പഠനത്തിൽ കുടുംബാംഗങ്ങളുടെ ഇടപെടല്‍, കുട്ടി നേരിടുന്ന പ്രശ്നങ്ങള്‍, പഠനനിലവാരം തുടങ്ങിയ കാര്യങ്ങളൊക്കെ പഠിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി സന്ദർശനത്തോടൊപ്പം ഒരു സർവേയും അധ്യാപകർ നടത്തുന്നുണ്ട്. കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ താല്പര്യത്തോടുകൂടിയാണ് അധ്യാപകരെ കാത്തിരിക്കുന്നത്. നാല് പേരുള്ള ഗ്രൂപ്പുകളായാണ് അധ്യാപകർ വീട് സന്ദർശിക്കുന്നത്.

ഉദ്ഘാടന പരിപാടിയിൽ അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Related posts

കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ സേന പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു……….

Aswathi Kottiyoor

കോവിഡ് വ്യാപനം ; മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Aswathi Kottiyoor

ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

Aswathi Kottiyoor
WordPress Image Lightbox