21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ നേ​രി​ടാ​ൻ പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രോ​ജ​ക്ട്
Kerala

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ നേ​രി​ടാ​ൻ പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രോ​ജ​ക്ട്

സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ഹേ​ള​ന​ങ്ങ​ൾ, സൈ​ബ​ർ​ലോ​ക​ത്തി​ലെ അ​തി​ക്ര​മ​ങ്ങ​ൾ, പൊ​തു​യി​ട​ങ്ങ​ളി​ലെ അ​വ​ഹേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രോ​ജ​ക്ട് എ​ന്ന പ​ദ്ധ​തി​ക്ക് കേ​ര​ള പോ​ലീ​സ് തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് അ​തി​ക്ര​മ​ങ്ങ​ളി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലും സൈ​ബ​ർ ലോ​ക​ത്തും സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​നം തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ​വ​രും. പ​ത്ത് ഘ​ട​ക​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​കു​ക.

ഗാ​ർ​ഹി​ക​പീ​ഡ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പോ​ലീ​സ് അ​റി​യു​ന്ന​ത് പ​രാ​തി​ക​ൾ ല​ഭി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ്. ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പി​ങ്ക് ജ​ന​മൈ​ത്രി ബീ​റ്റ് എ​ന്ന സം​വി​ധാ​നം പു​തി​യ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വീ​ടു​ക​ൾ​തോ​റും സ​ഞ്ച​രി​ച്ച് ഗാ​ർ​ഹി​ക​പീ​ഡ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് പി​ങ്ക് ജ​ന​മൈ​ത്രി ബീ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, അ​യ​ൽ​വാ​സി​ക​ൾ, മ​റ്റ് നാ​ട്ടു​കാ​ർ എ​ന്നി​വ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഇ​വ​ർ മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റും.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന പി​ങ്ക് ബീ​റ്റ് സം​വി​ധാ​നം കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ലും സ്‌​കൂ​ൾ, കോ​ള​ജ്, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ മു​ന്നി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ഇ​നി​മു​ത​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കും. ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി 14 ജി​ല്ല​ക​ളി​ലും പി​ങ്ക് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കും.

ജ​ന​ത്തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​യി പി​ങ്ക് ഷാ​ഡോ പ​ട്രോ​ൾ ടീ​മി​നെ​യും നി​യോ​ഗി​ക്കും. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന ബു​ള്ള​റ്റ് പ​ട്രോ​ൾ സം​ഘ​മാ​യ പി​ങ്ക് റോ​മി​യോ​യും തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കോവിഡ് ആശങ്കയില്‍ കേരളം; രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി.

Aswathi Kottiyoor

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

Aswathi Kottiyoor

നൂറു ദിവസംകൊണ്ട് എംഎസ്എംഇ വഴി 17,448nതൊഴിലവസരം മീറ്റ് ദി ഇൻവെസ്റ്റർ ; 1410 കോടിയുടെ പദ്ധതി 10,000 തൊഴിൽ .

Aswathi Kottiyoor
WordPress Image Lightbox