27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ഇന്‍സ്റ്റാഗ്രാമില്‍ കേരള പൊലീസിന് പത്തുലക്ഷം ആരാധകര്‍; മുംബൈ ,ബംഗളൂരു സിറ്റി സേനകളെ ബഹുദൂരം പിന്നിലാക്കി*
Kerala

*ഇന്‍സ്റ്റാഗ്രാമില്‍ കേരള പൊലീസിന് പത്തുലക്ഷം ആരാധകര്‍; മുംബൈ ,ബംഗളൂരു സിറ്റി സേനകളെ ബഹുദൂരം പിന്നിലാക്കി*

ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്സ്ബുക് പേജ് എന്ന നേട്ടത്തിനുശേഷം പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടെന്ന നേട്ടവും കേരള പൊലീസിന് സ്വന്തം. മുംബൈ പൊലീസിനെയും ബംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറ്റം. രാജ്യാന്തരതലത്തില്‍ ഇന്റര്‍പോളിന്റെയും ന്യൂയോര്‍ക്ക് പൊലീസിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പിന്തുടരുന്നത് അഞ്ചു ലക്ഷത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ്.

2018ല്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്ലിന്റെ കീഴില്‍ പൊലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ ഏറെ ജനപ്രീതിയാര്‍ജിക്കുകയുണ്ടായി. കൗമാരക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ അവരുടെ അഭിരുചികള്‍ക്കനുസൃതമായ തരത്തില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്റുകളും ചെറുവീഡിയോകളും വന്‍ ഹിറ്റുകളായി.

എഎസ്‌ഐ കമല്‍നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിമല്‍ വി എസ്, സന്തോഷ് പി എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ ബി ടി, സന്തോഷ് കെ, അഖില്‍, നിധീഷ് എന്നിവരാണ് സോഷ്യല്‍ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.

Related posts

നിമിഷപ്രിയയുടെ മോചനം ; യമനിലേക്ക്‌ പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യം

Aswathi Kottiyoor

പാളം മുറിച്ചു കടക്കുമ്പോൾ റെയിൽവേ റിപ്പയർ വാൻ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം.*

Aswathi Kottiyoor

കെഎസ്‌ആർടിസി സ്‌റ്റാൻറുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു.

Aswathi Kottiyoor
WordPress Image Lightbox