23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • സഹോദരനും സഹോദരപത്‌നിക്കും പിന്നാലെ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
Iritty

സഹോദരനും സഹോദരപത്‌നിക്കും പിന്നാലെ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി:സഹോദരനും സഹോദരപത്‌നിക്കും പിന്നാലെ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു.വിളമന വിലങ്ങേരി ഹൗസില്‍ ഹരിദാസന്‍(41) ആണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ഹരിദാസന്റെ മൂത്ത സഹോദരന്‍ രാമചന്ദ്രന്‍, ഭാര്യ കണ്ണോത്തുംകണ്ടി രജിത എന്നിവര്‍ കഴിഞ്ഞ മെയ് ,ജുണ്‍ മാസങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരണപ്പെട്ടിരുന്നു.ഇവര്‍ക്കു പിന്നാലെ ഹരിദാസനെയും കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ചികിത്സയെത്തുടര്‍ന്ന് നെഗറ്റീവായിരുന്നു. പിന്നീട് അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നു പുലര്‍ച്ചെയാണ് മരണം.
വിളമനയിലെ പരേതനായ വിലങ്ങേരി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും , മീനാക്ഷിയമ്മയുടെയും മകനാണ്. അമ്പലത്തട്ടിലെ സജീവ സി പി എം പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളി യൂണിയന്‍ യൂണിറ്റ് ഭാരവാഹിയുമായിരുന്നു ഹരിദാസന്‍.ഭാര്യ: ലാവണ്യ
മക്കള്‍: അഭിനന്ദ്, അനുനന്ദ.
മറ്റുസഹോദരങ്ങള്‍ : ശാന്ത, ഭാസ്‌കരന്‍, സുഭാഷിണി (എടക്കാനം), ദിവാകരന്‍, സദാനന്ദന്‍ (കിളിയന്തറ സര്‍വീസ് സഹകരണബേങ്ക്),വത്സല (കിളിയങ്ങാട്).

Related posts

മാ​ക്കൂ​ട്ട​ത്ത് ക​ര്‍​ശ​ന പ​രി​ശോ​ധ​ന

Aswathi Kottiyoor

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Aswathi Kottiyoor

വീർപ്പാട് എസ് എൻ കോളേജിൽ ബി എ ഇംഗ്ലീഷ് ബിസിഎ കോഴ്സുകൾ ഈ വർഷം മുതൽ

Aswathi Kottiyoor
WordPress Image Lightbox