21.6 C
Iritty, IN
November 22, 2024
  • Home
  • Peravoor
  • കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം
Peravoor

കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം

പേരാവൂർ :
കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെ മുരിങ്ങോടി പ്രദേശം .പഞ്ചായത്തിലെ രണ്ടാം വാർഡിലുൾപ്പെടുന്ന പെരുമ്പുന്ന കുരിശുപള്ളിക്കവല , മുരിങ്ങോടിക്കും കുരിശുപള്ളിക്കവലക്കും ഇടയിലെ ചിലയിടങ്ങൾ , കരിക്കോട് എന്നി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് വില്പന സംഘം വിലസുന്നത് . പേരാവൂർ എക്സൈസിന്റെയും പേരാവൂർ പോലീസിന്റെയും കൺവെട്ടത്ത് നടക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ പിടികൂടാനോ ഇവർക്കെതിരെ നടപടിയെടുക്കാനോ അധികൃതർക്ക് സമയം ലഭിക്കുന്നില്ലെന്നതാണ് ഖേദകരം.എക്സൈസിന്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ ‘ വാട്സ് ആപ്പ് വിമുക്തി മിഷൻ ‘ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സജീവമാണെങ്കിലും ഇത്തരം ലഹരി ഉല്പന്ന മാഫിയക്കെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഓൺലൈൻ മത്സരങ്ങൾ നടത്താൻ മാത്രമാണ് ഇത്തരം ഗ്രൂപ്പുകൾ ഇപ്പോൾ സമയം കണ്ടെത്തുന്നതെന്നും ആക്ഷേപമുണ്ട് . കുരിശുപള്ളിക്കല കേന്ദ്രീകരിച്ച് വർഷങ്ങളായി പാൻ മസാല വില്പന സജീവമാണ്.പേരിന് ഇടക്കൊക്കെ റെയ്ഡ് പ്രഹസനം നടത്തി എക്സൈസ് അധികൃതർ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുമെങ്കിലും പിറ്റേ ദിവസം മുതൽ വില്പനക്കാരും സഹായികളും വർദ്ധിത വീര്യത്തോടെ രംഗത്തുണ്ടാവും . ചെറുമീനുകളെ പിടികൂടി മുഖം മിനുക്കുന്ന എക്സൈസ് വമ്പൻ സ്രാവുകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു . ഒരു വശത്ത് ലഹരിമുക്ത പദ്ധതിക്കായി വിമുക്തി മിഷനിലൂടെ കോടികൾ ചിലവിടുമ്പോഴും മറു വശത്ത് യുവ തലമുറ ലഹരി ഉല്പന്നങ്ങൾക്ക് അടിമപ്പെടുകയാണ്.കുരിശുപള്ളിക്കവല കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ കയ്യിൽ നിന്ന് ലഹരി ഉല്പന്നങ്ങൾ വാങ്ങുന്നവരിൽ വിദ്യാർഥികളടക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു . പഞ്ചായത്തിൽ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ ഉണ്ടെങ്കിലും മുരിങ്ങോടി വാർഡിൽ ജാഗ്രതാ സമിതിയും ലഹരി മാഫിയക്കെതിരെ മിണ്ടാറില്ല.വളർന്ന് വരുന്ന യുവതലമുറയെ രക്ഷിക്കാൻ ബാധ്യസ്ഥരായ യുവജന സംഘടനകളും മൗനത്തിൽ .

Related posts

പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്

Aswathi Kottiyoor

പേരാവൂരിൽ കുടുംബശ്രീ സി.ഡി.എസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഓണം വിപണന മേള പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു

WordPress Image Lightbox