25.6 C
Iritty, IN
December 3, 2023
  • Home
  • Peravoor
  • ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു
Peravoor

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു

നിടുംപുറംചാല്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കണിച്ചാര്‍ കൃഷിഭവന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിടുംപുറംചാലിലെ മരിയ ജെ.എല്‍.ജി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് നിടുംപുറംചാല്‍ സ്വദേശികളായ പുന്നേരി ഓമന, ചെറുവേരി കുഞ്ഞാമന്‍ എന്നിവരുടെ തരിശ് ഭൂമിയില്‍ കര്‍ഷകരായ കെ.സി ഷിന്റോ, മനോജ് കിഴക്കനേടം എന്നിവര്‍ ചേര്‍ന്ന് കൃഷി ഇറക്കുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് നേന്ത്രവാഴ കൃഷിയാണ് ഇവര്‍ ചെയ്യുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ജിഷ സജി, വി കെ ശ്രീകുമാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മൈക്കിള്‍ ടി മാലത്ത്, ബ്രിട്ടോ ജോസ്, ജോഷി കുന്നേല്‍, കൃഷി ഓഫീസര്‍ ബെഞ്ചി ഡാനിയേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച; നാടൻ പാട്ടും കോൽക്കളിയും

Aswathi Kottiyoor

പേരാവൂർ ഗവ.ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഗവ.ഡോക്ടർമാർ തടഞ്ഞു

Aswathi Kottiyoor

പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox