25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓ​ണം സ്പെഷൽ കിറ്റിൽ 17 ഇ​നം; ക്രീം ​ബി​സ്ക​റ്റും
Kerala

ഓ​ണം സ്പെഷൽ കിറ്റിൽ 17 ഇ​നം; ക്രീം ​ബി​സ്ക​റ്റും

ഓ​​​ണ​​​ത്തി​​​ന് സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും 17 ഇ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ്പെ​​​ഷ​​​ൽ ഓ​​​ണ​​​ക്കി​​​റ്റ് ന​​​ൽ​​​കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ധ​​​ന മ​​​ന്ത്രി​​​യു​​​മാ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ലോ​​​ച​​​നാ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. കി​​​റ്റ് വി​​​ത​​​ര​​​ണം ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​പ്ലൈ​​​കോ മു​​​ഖേ​​​ന റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് സ്പെ​​​ഷ​​​ൽ ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് കി​​​റ്റി​​​ൽ ക്രീം ​​​ബി​​​സ്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭ​​​ക്ഷ്യ വി​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ഭ​​​ക്ഷ്യ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ത​​​യാ​​​റാ​​​ക്കു​​​ന്ന ഭ​​​ക്ഷ്യ കി​​​റ്റി​​​ൽ പാ​​​യ​​​സം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ണ്ടി​​​പ്പ​​​രി​​​പ്പ്, എ​​​ല​​​യ്ക്ക, സേ​​​മി​​​യ/​​​പാ​​​ല​​​ട/​​​ഉ​​​ണ​​​ക്ക​​​ല​​​രി, നെ​​​യ്യ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വും. കൂ​​​ടാ​​​തെ അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​യ പ​​​ഞ്ച​​​സാ​​​ര, വെ​​​ളി​​​ച്ചെ​​​ണ്ണ, ചെ​​​റു​​​പ​​​യ​​​ർ, തു​​​വ​​​ര​​​പ്പ​​​രി​​​പ്പ്, തേ​​​യി​​​ല, മു​​​ള​​​ക്/​​​മു​​​ള​​​ക്പൊ​​​ടി, ഉ​​​പ്പ്, മ​​​ഞ്ഞ​​​ൾ, ആ​​​ട്ട, ശ​​​ർ​​​ക്ക​​​ര​​​വ​​​ര​​​ട്ടി/ ഉ​​​പ്പേ​​​രി, ബാ​​​ത്ത് സോ​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഉ​​​ണ്ട്. പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​യി തു​​​ണി സ​​​ഞ്ചി​​​യി​​​ലാ​​​ണ് സ്പെ​​​ഷ​​​ൽ കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നെ​​​ത്തു​​​ക.

സൗ​​​ജ​​​ന്യ​​​കി​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണം ഓ​​​ഗ​​​സ്റ്റ് 18 ഓ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഭ​​​ക്ഷ്യ കി​​​റ്റ് ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് അ​​​ട​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നും ഭ​​​ക്ഷ്യ വ​​​കു​​​പ്പ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു. സ്പെ​​​ഷ​​​ൽ ഓ​​​ണ​​​ക്കി​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ള​​​വും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി സ​​​പ്ലൈ​​​കോ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി ഉദ്ഘാടനം ഇന്ന്(06 ഏപ്രിൽ)

Aswathi Kottiyoor

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രത നിർദേശം

Aswathi Kottiyoor

ഇടവപ്പാതിയില്‍ 40 ശതമാനം കുറവ് ; സംസ്ഥാനം വരള്‍ച്ചാ ഭീഷണിയില്‍

Aswathi Kottiyoor
WordPress Image Lightbox