പേരാവൂര്‍:പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്തയടെ നേതൃത്വത്തില്‍ പേരാവൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സമസ്ത കാക്കയങ്ങാട് റേഞ്ച് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു.ചെവിടിക്കുന്ന് മഹല്ല് പ്രസിഡണ്ട് അരിപ്പയില്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി.തറാല്‍ ഹംസഹാജി,അബ്ദുല്‍ സലാം ഹാജി,പി.പി ഷമാസ്, പി പി അലി, സലാം ചെവിടിക്കുന്ന്, അബ്ദുള്ള ഐഡിയല്‍,കെ സി ഷബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തുടര്‍ന്ന് നേതാക്കള്‍ ഇതുസംബന്ധിച്ച് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിപി വേണുഗോപാലിന് നിവേദനം നല്‍കി.
previous post