• Home
  • Kottiyoor
  • കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യ്തു.
Kottiyoor

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യ്തു.

കൊട്ടിയൂർ : കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസി ലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശിഹാബുധീൻ പൊയ്തുംകടവ് നിർവഹിച്ചു. സ്കൂൾ പാഠപുസ്തകങ്ങളിലും സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഇദ്ദേഹത്തിന്റെ രചനകൾ പഠിക്കാനുണ്ട്. കോവിഡിന്റെ കാലഘട്ടത്തിൽ അതിജീവനത്തിന്റെ വേറിട്ട പാത വെട്ടിതുറക്കാനും സാഹിത്യാഭിരുചി വളർത്തുന്നതിനും പുതിയ കലാകാരൻമാരെ സൃഷ്ടിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകണം എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ബന്നി മുതിരക്കാലായിൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ടി.ടി. സണ്ണി, പി ടി എ പ്രസിഡണ്ട് തങ്കച്ചൻ കല്ലടയിൽ, സിസ്റ്റർ ബീന ജോസഫ്, ലിസി എം ജെ , റോസ്മിറിയം എന്നിവർ സംസാരിച്ചു വിവിധ മത്സരങ്ങൾ , വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

Related posts

നെയ്യമൃത് ഭക്തര്‍ക്കായി തണ്ണീര്‍ പന്തല്‍ ഒരുക്കി

Aswathi Kottiyoor

കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വം: അ​വ​ലു​മാ​യി സ്ഥാ​നി​ക​ര്‍ ഇ​ന്ന് പു​റ​പ്പെ​ടും

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം ; കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox