ഇരിട്ടി : പിണറായി സർക്കാരിൻ്റെ വാക്സിൻ വിതരണത്തിലെ വീഴ്ച്ചക്കെതിരെ ഒ ബി സി മോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന തലത്തിൽ ഗവർമ്മെണ്ട് ആശുപത്രികൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായായിരുന്നു ധർണ്ണ. ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ഒ ബി സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ജയപ്രകാശ് കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.കെ. ഷൈജു , പി.പി. ജയലക്ഷ്മി, വി. പുഷ്പ , ഒ ബി സി മോർച്ച ബി ജെ പി നേതാക്കളായ കെ.ശിവശങ്കരൻ , പ്രശാന്തൻ കുമ്പത്തി, പ്രിജേഷ് അളോറ, അശോകൻ പാലുമ്മി,വിവേക് കീഴൂർ എന്നിവർ സംസാരിച്ചു.
previous post