23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Iritty

കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

മ​ട്ട​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി പു​ന്നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​രി​ട്ടി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ് പു​ന്നാ​ട് ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 34 വ​ർ​ഷ​ത്തോ​ളം വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ് 2000 ത്തി​ലാ​ണ് പു​ന്നാ​ട് ടൗ​ണി​ൽ സ്വ​ന്ത​മാ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന കെ.​ഇ. ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ഓ​ഫീ​സ് ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഓ​ഫീ​സ് ഇ​രി​ട്ടി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. 20 വ​ർ​ഷം മു​മ്പ് നാ​ട്ടു​കാ​ർ പി​രി​വെ​ടു​ത്താ​ണ് പു​ന്നാ​ട് ടൗ​ണി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി പ​ത്ത് സെ​ന്‍റ് സ്ഥ​ലം​വാ​ങ്ങി ന​ൽ​കി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​വ​ർ പൂ​ർ​ത്തീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി​യു​ള്ള പ്ര​വൃ​ത്തി​യും ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.

കീ​ഴൂ​ർ വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് വേ​ഗ​ത്തി​ലെ​ത്താ​നു​ള്ള സൗ​ക​ര്യം പു​ന്നാ​ടു​ണ്ട്. ഹൈ​ടെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് ഇ​രി​ട്ടി​യി​ൽ പു​തി​യ ഒ​രു​സ്ഥ​ലം ക​ണ്ടെ​ത്തി ഓ​ഫീ​സ് അ​ങ്ങോ​ട്ട് മാ​റ്റു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, നി​ല​വി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ഹൈ​ടെ​ക് ആ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​രി​ട്ടി​യി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​പ്പെ​ടും. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ഇ​രി​ട്ടി​യി​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​കും.

Related posts

കനത്ത മഴയിൽ വിറങ്ങലിച്ച് മലയോരം – കൺട്രോൾ റൂം തുറന്ന് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Aswathi Kottiyoor

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു .

Aswathi Kottiyoor

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കം

Aswathi Kottiyoor
WordPress Image Lightbox