കണ്ണൂര്‍: കണ്ണൂർ സര്‍വകലാശാലയുടെ എല്ലാ കാമ്പസുകളിലും ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങാൻ ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇവിടങ്ങളിൽ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ഉറപ്പാക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദ്യാഥികൾ ട്യൂഷൻ ഫീസ് മൂന്നു ഗഡുക്കളായി അടച്ചാൽ മതിയാകും. ബിരുദ വിദ്യാര്‍ഥികളുടെ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകൾ നൽകുന്നത് വേഗത്തിലാക്കണമെന്ന് സിൻഡിക്കറ്റ് നിര്‍ദേശിച്ചു. എട്ടു ഗവേഷകര്‍ക്ക് പിഎച്ച്ഡി നൽകാൻ തീരുമാനിച്ചു. ഭിന്നശേഷി വിഭാഗങ്ങൾക്ക് സര്‍വകലാശാലയിൽ തുല്യനീതിയും അവകാശങ്ങളും ഉറപ്പാക്കും. സര്‍വകലാശാലയിൽ നടപ്പിലാക്കാൻ പോകുന്ന ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്കുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ അംഗീകരിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ വൈസ് ചാൻസലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.